നിരാലംബരായ രോഗികളെ സഹായിക്കാന്‍ ബിരിയാണി ഫെസ്റ്റുമായി സാന്ത്വനം കീഴരിയൂര്‍

By | Monday June 29th, 2020

SHARE NEWS

മേപ്പയ്യൂര്‍ (June 29): നിരാലംബരായ രോഗികളുടെ ചികിത്സ, മരുന്ന്, സഹായക ഉപകരണങ്ങള്‍, ഭക്ഷണം എന്നിവക്കായുള്ള തുക കണ്ടെത്തുന്നതിനായി ബിരിയാണി ഫെസ്റ്റുമായി ഒരുകൂട്ടം യുവാക്കള്‍.

സാന്ത്വനം കീഴരിയൂര്‍ എന്ന കൂട്ടായ്മയാണ് പ്രദേശത്തുകാരായ രോഗികളെ സഹായിക്കുന്നതിനായി ഇത്തരം ഒരു സംരംഭവുമായി രംഗത്തിറങ്ങിയത്.

ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച പ്രദേശത്തുള്ള പത്തുവയസ്സുകാരിയുടെ ചികിത്സക്കായി കഴിഞ്ഞ വര്‍ഷം ജൂണില്‍ രൂപീകരിക്കപ്പെട്ട ഈ കൂട്ടായ്മ ഒരുവര്‍ഷത്തിനിടയില്‍ മൂന്നര ലക്ഷം രൂപയിലധികം വിവിധ രോഗികളുടെ ചികിത്സക്കായി നല്‍കി.

കോവിഡ് മഹാമാരി ഫണ്ട് സമാഹരണത്തിന് സൃഷ്ടിച്ച പ്രതിസന്ധി മറികടക്കാനാണ് ബിരിയാണിഫെസ്റ്റ് സംഘടിപ്പിച്ചത്. വീടുകളില്‍ നിന്ന് മുന്‍കൂട്ടി ഓര്‍ഡര്‍ സ്വീകരിച്ചു നൂറു രൂപ നിരക്കില്‍ ആയിരത്തി അഞ്ഞൂറോളം ബിരിയാണി ഇവര്‍ സ്വയം പാചകം ചെയ്തു വിതരണം ചെയ്തു.

കീഴരിയൂര്‍ ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ സാബിറ നടുക്കണ്ടിക്ക് ആദ്യപൊതി വിതരണം ചെയ്തു മേലടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശോഭ കാരയില്‍ പരിപാടി ഉദ്ഘാടനം ചെയ്തു. കെ. അബ്ദുറഹിമാന്‍ അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് അംഗം രാജേഷ് കീഴരിയൂര്‍, സമദ് തറോല്‍, റിയാസ് പുതുക്കുടി, എം. ഹരിശങ്കര്‍ എന്നിവര്‍ സംസാരിച്ചു. കെ.ടി മുനീര്‍ സ്വാഗതവും മുഹമ്മദ് ഷാഫി നന്ദിയും പറഞ്ഞു. ഷംസുദ്ദീന്‍ തയ്യില്‍, എം.കെ. മുഹമ്മദ്, പി. ആസിഫ്, എസ്. വിദീഷ്, കെ.കെ. ഷംസുദ്ദീന്‍, പി.കെ. ജാബിര്‍, ടി. സഈദ്, ടി. പ്രകാശന്‍, ടി.എം. റിഫാദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

A group of youngsters with biryani fest to raise funds for the treatment, medication, support equipment and food of the destitute.

Santhwanam Keezhariyoor is the first such organization to help the sick people in the area.

The group was formed in June last year to care for a 10-year-old girl in the area who has been diagnosed with brain tumor, and in one year raised more than Rs.3.5 lakhs

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read