മികച്ച വോളന്റീയര്‍ അവാര്‍ഡ് കൃഷ്ണേന്ദു ഏറ്റുവാങ്ങി

By | Tuesday September 24th, 2019

SHARE NEWS

പേരാമ്പ്ര : നാഷണല്‍ സര്‍വീസ് സ്‌കീം കേരളത്തിലെ ഏറ്റവും മികച്ച വോളന്റീയര്‍ക്ക് നല്‍കുന്ന അവാര്‍ഡ് നൊച്ചാട് ഹയര്‍ സെക്കന്ററി സ്‌കൂളിലെ എസ്.ബി കൃഷ്ണേന്ദു ഏറ്റുവാങ്ങി. തിരുവനന്തപുരം കോട്ടണ്‍ ഹില്‍ ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വെച്ച് നടന്ന ചടങ്ങില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ജീവന്‍ ബാബു ഐ.എ.എസ് അവാര്‍ഡ് നല്‍കി.

ഹയര്‍ സെക്കന്ററി പരീക്ഷ വിഭാഗം ജോയിന്റ് ഡയറക്ടര്‍ ഡോ. പി.പി പ്രകാശന്‍ അധ്യക്ഷത വഹിച്ചു. നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ഡയറക്ടര്‍ കേശവേന്ദ്ര കുമാര്‍ ഐഎഎസ്, സ്റ്റേറ്റ് കോ ഓര്‍ഡിനേറ്റര്‍ ഡോ. ജേക്കബ് ജോണ്‍, റീജിയണല്‍ കോ ഓര്‍ഡിനേറ്റര്‍ മനോജ് കുമാര്‍ കണിച്ചുകുളങ്ങര, കോഴിക്കോട് ജില്ലാ കോ ഓര്‍ഡിനേറ്റര്‍ എസ്. ശ്രീചിത്ത് പാലോറ, പ്രോഗ്രാം ഓഫീസര്‍ പി.സി. മുഹമ്മദ് സിറാജ്, ഉബൈദ് ചെറുവറ്റ, ആര്‍.ആര്‍ അഭിനവ്, എസ്.ആര്‍ അഭിനവ് എന്നിവര്‍ സംസാരിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read