മികച്ച വിജയവുമായി പേരാമ്പ്ര മേഖലയിലെ വിദ്യാലയങ്ങള്‍

By | Tuesday June 30th, 2020

SHARE NEWS

പേരാമ്പ്ര (June 30): കോവിഡ് ലോക്ക്ഡൗണ്‍ വന്നുപെട്ടതോടെ അനശ്ചിതത്വങ്ങള്‍ക്ക് ശേഷം പൂര്‍ത്തീകരിച്ച ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷയുടെ ഫലം പുറത്ത് വന്നപ്പോള്‍ മികച്ച വിജയവുമായി പേരാമ്പ്ര മേഖലയിലെ വിദ്യാലയങ്ങള്‍. മിക്ക വിദ്യാലയങ്ങളും സംസ്ഥാന ശരാശരിയേക്കാള്‍ മുകളില്‍ വിജയം നേടി.

രണ്ട് വിദ്യാലയങ്ങള്‍ 100 ശതമാനം വിജയം കൈവരിച്ചപ്പോള്‍ മറ്റുള്ളവ 100 ശതമാനത്തിന് അടുത്തെത്തി. മേഖലയിലെ സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ വിജയ ശതമാനത്തില്‍ മുന്നിട്ട് നിന്നത് പൊതുവിദ്യാഭ്യാസ സംരക്ഷണ യഞ്ജത്തിന് കരുത്തേകും.

വെങ്ങപ്പറ്റ ഗവ. ഹൈസ്‌കൂളും കുളത്തുവയല്‍ സെയ്ന്റ് ജോര്‍ജ്ജ് എച്ച്എസ്എസും നൂറ് ശതമാനം വിജയം നേടി.

കൂത്താളി ഗ്രാമപഞ്ചായത്തിലെ വെങ്ങപ്പറ്റ ഗവ. ഹൈസ്‌കൂളില്‍ 61 പേരാണ് പരിക്ഷ എഴുതിയത്. മൂന്ന് പേര്‍ എല്ലാത്തിലും എ പ്ലസും രണ്ട് പേര്‍ ഒമ്പത് വിഷയത്തില്‍ എ പ്ലസും നേടി. 190 പേര്‍ പരീക്ഷ എഴുതിയ കുളത്തുവയല്‍ സെയ്ന്റ് ജോര്‍ജ്ജ് എച്ച്എസ്എസില്‍ 37 പേര്‍ എല്ലാത്തിലും എ പ്ലസ് നേടി.

മേപ്പയ്യൂര്‍ ജിവിഎച്ച്എസ്എസില്‍ 849 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയതില്‍ 841 (98.7 ശതമാനം) പേര്‍ ഉപരി പഠന യോഗ്യത നേടി. 126 പേര്‍ എല്ലാ വിഷയത്തിലും 52 പേര്‍ ഒമ്പത് വിഷയത്തിലും എ പ്ലസ് കരസ്ഥമാക്കി.

ചെറുവണ്ണൂര്‍ ജി.എച്ച്.എസില്‍ 44 പേര്‍ പരീക്ഷ എഴുതിയതില്‍ 43 പേര്‍ക്കും ആവള ജി.എച്ച്.എസില്‍ 108 പേരില്‍ 107 പേര്‍ക്കും (99.07 ശതമാനം) ഉപരി പഠന യോഗ്യതയുണ്ട്. 455 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയ പേരാമ്പ്ര ഹയര്‍ സെക്കണ്ടറി സ്‌ക്കൂളില്‍ 442 പേര്‍ (98.80 ശതമാനം) ഉന്നത പഠനത്തിന് അര്‍ഹത നേടി. 97 പേര്‍ എല്ലാത്തിലും എ പ്ലസും 72 പേര്‍ ഒമ്പത് വിഷയത്തില്‍ എ പ്ലസും കരസ്ഥമാക്കി.

നൊച്ചാട് എച്ച്.എസ്.എസില്‍ 554 -ല്‍ 543 (98.5 ശതമാനം) വിദ്യാര്‍ഥികള്‍ ഉന്നത പഠനത്തിന് യോഗ്യരായി. 74 വിദ്യാര്‍ഥികള്‍ എല്ലാ വിഷയത്തിലും 45 വിദ്യാര്‍ഥികള്‍ ഒമ്പതെണ്ണത്തിലും എ പ്ലസ് നേടി.

പാലേരി വടക്കുമ്പാട് ഹയര്‍ സെക്കണ്ടറിയില്‍ 330 പേര്‍ പരീക്ഷ എഴുതിയതില്‍ 93 ശതമാനം വിജയമുണ്ടായി. 13 പേര്‍ മുഴുവന്‍ വിഷയത്തിലും 17 പേര്‍ ഒമ്പത് വിഷയത്തിലും എ പ്ലസ് കരസ്ഥമാക്കി. കൂത്താളി വിഎച്ച്എസ്എസില്‍ 125 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയതില്‍ 97.6 ശതമാനം വിജയമുണ്ടായി. ഒമ്പത് പേര്‍ എല്ലാത്തിലും എ പ്ലസ് നേടി.

ചെമ്പനോട എച്ച്.എസില്‍ 139 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയതില്‍ 98 ശതമാനമാണ് വിജയം. 26 പേര്‍ എല്ലാത്തിലും എ പ്ലസ് നേടി. പടത്തുകടവ് ഹോളീ ഫാമിലി എച്ച്.എസില്‍ 97 പേര്‍ പരീക്ഷ എഴുതിയതില്‍ 95 പേര്‍ ഉപരി പഠന യോഗ്യരായി. 14 പേര്‍ എല്ലാ വിഷയത്തിലും എ പ്ലസ് നേടി.

Schools in Perambra region with great success when the results of this year’s SSLC exam came out after the uncertainties with the arrival of Kovid Lockdown. Most schools are well above the state average.

Two schools achieved 100 percent success and the other 100 percent. Government schools in the region topped with a pass percentage strengthens the Public Education Protection Agency

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read