Categories
headlines

ചക്കിട്ടപാറ പഞ്ചായത്തിലും ഇനി സേവനങ്ങള്‍ വിരല്‍ത്തുമ്പില്‍

ചക്കിട്ടപാറ: കേരള സര്‍ക്കാര്‍ നടപ്പിലാക്കുന്ന സേവനങ്ങള്‍ വിരല്‍തുംമ്പില്‍ പദ്ധതി
ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിലും തുടക്കമിട്ടു. ആദ്യസേവനം അപേക്ഷകനായ ജയേഷ് കുമാറിനു നല്‍കി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. സുനില്‍ ഉദ്ഘാടനം ചെയിതു.


ഗ്രാമപഞ്ചായത്തുകളില്‍ നിന്നും ലഭ്യമാകുന്ന 214 സേവനങ്ങള്‍ ഇനി ഓണ്‍ലൈനിലൂടെ ലഭ്യമാകും.

വിവിധ അപേക്ഷകള്‍ സ്മാര്‍ട്ട് ഫോണില്‍ നിന്നും ഓണ്‍ലൈന്‍ ആയി സമര്‍പ്പിക്കാനും 30 സെക്കന്റിനുള്ളില്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുകയും ചെയ്യുന്ന ആധുനിക ഡിജിറ്റല്‍ സംവിധാനമാണു നടപ്പിലാക്കിയതെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സുനില്‍ പറഞ്ഞു. ജില്ലയില്‍ ആദ്യഘട്ടത്തില്‍ നടപ്പിലാക്കിയ 11 പഞ്ചായത്തുകളില്‍ ഒന്നാണു ചക്കിട്ടപാറ.


Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP