Categories
headlines

ഷിഗില്ല രോഗം; കിണറുകള്‍ ശുചീകരിക്കുന്നു

പേരാമ്പ്ര : ഷിഗില്ല രോഗം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കായണ്ണ ഗ്രാമപഞ്ചായത്ത് മുഴുവന്‍ കിണറുകളും ശുചീകരിക്കുന്നു.


കഴിഞ്ഞ ദിവസം കായണ്ണ ഗ്രാമപഞ്ചായത്തിലെ മാട്ടനോട്, പള്ളിമുക്ക് തുടങ്ങിയ പ്രദേശങ്ങളില്‍ ഷിഗില്ല രോഗം റിപ്പോര്‍ട്ട് ചെയ്യുകയും ഈ പ്രദേശങ്ങളില്‍ നിരവധി കുടംബങ്ങള്‍ക്ക് രോഗലക്ഷണങ്ങള്‍ കണ്ടെത്തുകയും ചെയ്തിരുന്നു.

ഇതിനെ തുടര്‍ന്ന് കായണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ ശശി, ആരോഗ്യ സ്റ്റാന്റിംങ് കമ്മിറ്റി ചെയര്‍മാന്‍ കെ.കെ നാരായണന്‍, ഗ്രാമപഞ്ചായത്ത് അംഗം പി.സി ബഷീര്‍, ആരോഗ്യ ആശാ – പ്രവര്‍ത്തകര്‍ എന്നിവരുടെ നേതൃത്വത്തില്‍ മുഴുവന്‍ കിണറുകളിലും ക്ലോറിനേഷന്‍ നടത്തുകയും വിവിധ പ്രദേശങ്ങളില്‍ ബോധ വല്‍ക്കരണ ക്ലാസുകള്‍ സംഘടിപ്പിക്കുകയും ചെയ്തു.


സമീപ പ്രദേശങ്ങളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായി ആഘോഷ ങ്ങളില്‍ ശീതള പാനീയം നല്‍കുന്നതും സമീപ പ്രദേശങ്ങിലെ കടകളില്‍ നിന്ന് ഐസ്‌ക്രീം ഉള്‍പ്പെടെയുള്ള ശീതീകരണ ഭക്ഷണങ്ങള്‍ ഉപയോഗിക്കുന്നതും കര്‍ശനമായി തടയുകയും ചെയ്തു.

 

Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP