Categories
headlines

കേരളമാകെ ക്ലാസെടുത്ത് കൂത്താളിയിലെ ശ്രുതി ടീച്ചര്‍

പേരാമ്പ്ര (2020 Nov 06) : കോവിഡ് കാലം വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും വിദ്യാലയങ്ങളില്‍ നിന്നകറ്റി വീടുകളില്‍ തളച്ചിട്ടപ്പോള്‍ കേരളമാകെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസെടുത്ത് കൂത്താളിയിലെ ശ്രുതി ടീച്ചര്‍.


കോവിഡ് കാലത്ത് വിദ്യാര്‍ത്ഥികളുടെ പഠനം നിലക്കാതിരിക്കാന്‍ സര്‍ക്കാര്‍ വിക്‌ടേഴ്‌സ് ചാനലിലൂടെ നടത്തുന്ന ഫസ്റ്റ് ബെല്‍ എന്ന ഓണ്‍ലൈന്‍ ക്ലാസിലൂടെയാണ് കേരളത്തിലുട നീളമുള്ള വിദ്യാര്‍ത്ഥികളെ പഠിപ്പിക്കാന്‍ അവസരം ലഭിച്ചത്.

ഇന്ന് അഞ്ചാം ക്ലാസില്‍ അടിസ്ഥാനശാസ്ത്രത്തിലെ മൂന്നാമത്തെ യൂണിറ്റായ മാനത്തെ നിഴല്‍ക്കാഴ്ചകള്‍ ആണ് ഇന്ന് ടീച്ചര്‍ കൈകാര്യം ചെയ്തത്. വസ്തുക്കളെ കാണാന്‍ പ്രകാശം അത്യാവശ്യമാണെന്നും പ്രകാശം നേര്‍രേഖയില്‍ ആണ് സഞ്ചരിക്കുന്നത് എന്നുമുള്ള ആശയങ്ങളിലൂടെ ആണ് യൂണിറ്റ് തുടങ്ങിയത്.


കൂത്താളി നിഷ നിലയത്തില്‍ നിജേഷിന്റെ ഭാര്യയായ ശ്രുതി ആവള യുപി സ്‌ക്കൂള്‍ അധ്യാപികയാണ്.

Shruthi teacher from Koothali took classes for students all over Kerala when Kovid Kalam kept students and teachers away from schools and at home.


First Bell, an online class conducted by the government through the Victor’s channel, provided an opportunity to teach students from all over Kerala during the Kovid period.

Today the teacher is dealing with the third unit of basic science in the fifth grade, Manathe Shadows. The unit began with the idea that light is essential for seeing objects and that light travels in a straight line.

Nijesh’s wife Shruti Avala is a UP school teacher in Koothali Nisha Nilayam.

Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP