സൈമണ്‍സ് കണ്ണാശുപത്രി പേരാമ്പ്രയില്‍; ഉദ്ഘാടനം വ്യാഴാഴ്ച

By | Tuesday October 16th, 2018

SHARE NEWS

പേരാമ്പ്ര : ലോകോത്തര നിലവാരത്തില്‍ കേരളത്തില്‍ ആദ്യമായി ൈസമണ്‍സ് കണ്ണാശുപത്രി പേരാമ്പ്രയില്‍ പ്രവര്‍ത്തനമാരംഭിക്കുന്നു. നേത്ര പരിചരണ രംഗത്ത് പരിചയ സമ്പന്നരായ സൈമണ്‍സ് കണ്ണാശുപത്രിയുടെ പേരാമ്പ്രയിലെ ആശുപത്രി ഒക്‌ടോബര്‍ 18 വ്യാഴാഴച മന്ത്രി ടി.പി. രാമകൃഷ്ണന്‍ ഉദ്ഘടാന കര്‍മ്മം നിര്‍വ്വഹിക്കുന്നു.

നേത്ര പരിശോധന രംഗത്ത് വിദഗ്ദ പരിശീലനം ലഭിച്ച ഡോക്ടര്‍മാരുടെയും ഒപ്‌റ്റോമെട്രിസ്റ്റ്മാരുടെയും കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഫലമായ സൈമണ്‍സ് കണ്ണാശുപത്രി ആധുനിക സൗകര്യങ്ങളോടെ ഒരുക്കിയിരിക്കുന്നത് കോഴിേക്കാട് റോഡില്‍ പഴയ പെട്രോള്‍ പമ്പിന് സമീപമാണ്. ആശുപത്രിയില്‍ ഇപ്പോള്‍ ഞായറാഴ്ച ഉള്‍പ്പെടെ എല്ലാ ദിവസവും കാലത്ത് 8 മണിമുതല്‍ രാത്രി 7 മണി വരെ പരിശോധന സൗകര്യം ഒരുക്കിയിട്ടുണ്ട്. പത്തോളം മികച്ച ഡോക്ടര്‍മാരുടെ സേവനം വിവിധ വിഭാഗങ്ങളിലായ് ഇരിടെ ലഭിക്കും.

പേരാമ്പ്രയില്‍ ആദ്യമായാണ് നേത്ര ശസ്ത്രക്രിയ സൗകര്യങ്ങളോടെ കണ്ണാശുപത്രി പ്രവര്‍ത്തനമാരംഭിക്കുന്നത്. നേത്രരോഗങ്ങള്‍ക്ക് ആധുനിക ചികിത്സ ലഭ്യമാക്കുന്ന ഇവിടെ തിമിരം, ലേസര്‍ റിഫ്രാക്ടിവ് കേറ്ററാക്ട് സര്‍ജറി, ലാസിക് & ഫെംറ്റോ ലേസര്‍, കോര്‍ണിയ, കെറാറ്റോകോമസ്, ഗ്ലോക്കോമ, സ്‌ക്വയ്ന്റ് & പീഡിയാട്രിക് ഒപ്താല്‍മോളജി, ഒക്കോളോപ്ലാസ്റ്റി, ന്യൂറോ ഒപ്താല്‍മോളജി, ഒക്കുലാര്‍ ട്രോമ, കോണ്‍ടാക്ട് ലെന്‍സ്, ഒപ്റ്റിക്കല്‍സ്, കമ്പ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രം, ഓപ്പറേഷന്‍ തിയ്യറ്റര്‍, ഫാര്‍മസി, ലബോറട്ടറി സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

രോഗികള്‍ക്ക് ബുക്കിംഗ് സൗകര്യവും, വിശാലമായ കാര്‍പാര്‍ക്കിംഗ് സൗകര്യവും ലഭ്യമാണ്. സര്‍ജറികള്‍ മിതമായ നിരക്കിലും പ്രത്യേക പാക്കേജുകളിലും ലഭ്യമാണ്. പേരാമ്പ്രക്ക് പുറമേ കുന്നംകുളം, കോട്ടക്കല്‍ പന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സൈമണ്‍സ് കണ്ണാശുപത്രിയുടെ ശാഖകള്‍ ഉടന്‍ വടകരയിലും കൊയിലാണ്ടിയിലും പ്രവര്‍ത്തനമാരംഭിക്കും. ഫോ. 0296 2616501.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read