ഏകമത സിദ്ധാന്തം രാഷ്ട്ര സങ്കല്‍പ്പത്തിനെതിര്; സി.പി. ചെറിയ മുഹമ്മദ്

By | Sunday November 18th, 2018

SHARE NEWS

മുയിപ്പോത്ത് : ഭാരതത്തിന്റെ ചരിത്രത്തെയും ആത്മാവിനെയും നിരാകരിക്കുന്നതിന് തുല്യമാണ് ഏക മത സിദ്ധാന്തം അടിച്ചേല്‍പ്പിക്കുന്ന ഫാസിസ്റ്റ് ഭരണകൂട നിലപാടുകളെന്ന് മുസ് ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.പി. ചെറിയ മുഹമ്മദ് അഭിപ്രായപ്പെട്ടു. മനോഹരമായ സ്ഥലനാമങ്ങള്‍ പോലും അരോചകമാക്കിയുള്ള വിദ്വേഷപ്രചരണങ്ങള്‍ക്ക് ജനാധിപത്യ മാര്‍ഗ്ഗത്തില്‍ മറുപടി നല്‍കാന്‍ യുവചേതനയും വിദ്യാര്‍ത്ഥി സമൂഹവും തയ്യാറാവണം.

ബിജെപി-സിപിഎം രാഷ്ടീയ അജണ്ടകള്‍ക്കായി ദിനംപ്രതി കലുഷിതമാവുന്ന കേരളത്തിന് ഒരു സാന്ത്വനമായിരിക്കും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ നയിക്കുന്ന യുവജന യാത്രയെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. മുസ്‌ലിം യൂത്ത് ലീഗ് സമ്മേളനം മുയിപ്പോത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മസൂദ് ഹരിതാലയം അദ്ധ്യക്ഷത വഹിച്ചു.

എന്‍. അഹമ്മദ്, എന്‍.എം. കുഞ്ഞബ്ദുള്ള, കരീംകോച്ചേരി, സി.പി. കുഞ്ഞമ്മത്, ടി. അബ്ദുല്‍ ലത്തീഫ് ,അബ്ദുറഹിമാന്‍ തച്ചറോത്ത്, റഷീദ് തേവറോത്ത്, മുഹമ്മദലി കോറോത്ത്, യു.കെ. റാഷി, ടി. അഫ്‌സല്‍, കെ.കെ. മുഹമ്മദ് സംസാരിച്ചു. പി . നിഷാദ് സ്വാഗതവും, കെ.പി. ഹാരിസ് നന്ദിയും പറഞ്ഞു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read