ചങ്ങരോത്ത് ചെറുവണ്ണൂര്‍ സ്വദേശികള്‍ ഉള്‍പ്പെടെ ജില്ലയില്‍ ആറ് പേര്‍ക്ക് കൂടി കോവിഡ്

By | Sunday June 7th, 2020

SHARE NEWS

പേരാമ്പ്ര (June 7): ജില്ലയില്‍ ഇന്ന് ആറ് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.വി. ജയശ്രീ അറിയിച്ചു. എല്ലാവരും വിദേശത്ത് നിന്ന് വന്നവരാണ്. ജില്ലയിലെ എം.വി.ആര്‍ കാന്‍സര്‍ സെന്ററില്‍ ചികിത്സയിലായിരുന്ന തൃശ്ശൂര്‍ സ്വദേശി ഇന്ന് രോഗമുക്തി നേടിയിട്ടുമുണ്ട്.

ഇന്ന് രോഗം സ്ഥിരീകരിച്ചവര്‍ ഉണ്ണികുളം സ്വദേശി (26 വയസ്സ്). ജൂണ്‍ രണ്ടിന് സൗദിയില്‍ നിന്നെത്തി ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. സ്രവ പരിശോധനയില്‍ പോസിറ്റീവായി.

അഴിയൂര്‍ സ്വദേശി (24). ജൂണ്‍ രണ്ടിന് കുവൈത്തില്‍ നിന്നെത്തി കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്നു. ഓമശ്ശരി സ്വദേശി (55). മെയ് 31 ന് റിയാദില്‍ നിന്നെത്തി കൊവിഡ് കെയര്‍ സെന്ററില്‍ നീരീക്ഷണത്തിലായിരുന്നു.

വേളം സ്വദേശി (28). മെയ് 28 ന് ദുബായില്‍ നിന്നെത്തി കൊവിഡ് കെയര്‍ സെന്ററില്‍ നീരീക്ഷണത്തിലായിരുന്നു. പേരാമ്പ്ര ചങ്ങരോത്ത് സ്വദേശി (43). മെയ് 29 ന് കുവൈത്തില്‍ നിന്നെത്തി കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്നു.

പേരാമ്പ്ര ചെറുവണ്ണൂര്‍ സ്വദേശി (22). മെയ് 28 ന് ദുബായില്‍ നിന്നെത്തി കൊവിഡ് കെയര്‍ സെന്ററില്‍ നീരീക്ഷണത്തിലായിരുന്നു. എല്ലവരുടെയും സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവായി.

ആദ്യത്തെ രണ്ടു പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും മറ്റുള്ളവര്‍ കോവിഡ് ഫസ്റ്റ് ലൈന്‍ ടീറ്റ്മെന്റ് സെന്ററായ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും ചികിത്സയിലാണ്. ഇതുവരെ രോഗം സ്ഥിരീകരിച്ച കോഴിക്കോട് സ്വദേശികളുടെ ആകെ എണ്ണം 102 ആയി.

ഇന്ന് 107 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ്-19 സ്ഥിരീകരിച്ചത്. മലപ്പുറം ജില്ലയില്‍ 27 പേര്‍ക്കും തൃശ്ശൂരില്‍ 26 പേര്‍ക്കും രോഗബാധയുണ്ടായി. പത്തനംതിട്ട 13, കൊല്ലം 9, ആലപ്പുഴ 7, പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ 6 പേര്‍ക്ക് വീതം, തിരുവനന്തപുരം 4, കോട്ടയം, കാസര്‍ഗോഡ് ജില്ലകളില്‍ 3 പേര്‍ക്ക് വീതം, കണ്ണൂര്‍ 2, ഇടുക്കി ജില്ലയില്‍ ഒന്ന് എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചത്.

District medical officer Dr VV Kovind said that Kovid has confirmed six more persons in the district. Jayashree said. All were from overseas. A native of Thrissur, who was undergoing treatment at MVR Cancer Center in the district, has now recovered.

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read