മേപ്പയ്യൂര്‍ : 11-ാമത് ഗിരീഷ് പുത്തഞ്ചേരി കവിത പുരസ്കാരത്തിന് സ്നേഹ അമ്മാറത്ത് അര്‍ഹയായി.

ബാങ്ക് ജീവനക്കാരുടെ കലാസാംസ്കാരിക വേദിയായ ബാങ്ക് മെന്‍സ് ക്ലബ് കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ കവിത രചനാ മത്സരത്തിലാണ് പുരസ്കാരം.
പരേതരായ പൂക്കള്‍, അടുക്കളപ്പായിലെ ചിതല്‍പ്പുറ്റ് എന്നീ കവിതകളാണ് പുരസ്കാരത്തിന് പരിഗണിക്കപ്പെട്ടത്.
മേപ്പയ്യൂര്‍ സലഫി ടീച്ചര്‍ എഡ്യുക്കേഷണല്‍ കോളേജിലെ വിദ്യാര്‍ത്ഥിനിയാണ്. മേപ്പയ്യൂര്‍ സ്വദേശിനിയായ സ്നേഹ കെ.കെ. സുരേന്ദ്രന്റെയും വി. ഷൈനിയുടെയും മകളാണ്.
പേരാമ്പ്ര ന്യൂസ് ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
News from our Regional Network
Perambranews Live
RELATED NEWS
