Categories
headlines

സ്‌നേഹവീട് കേരള സാംസ്‌കാരിക സമിതി സംസ്ഥാനതലപുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

കോഴിക്കോട്: സ്‌നേഹ വീട് കലാ സാംസ്‌കാരിക സമിതി സംസ്ഥാന തല പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഏപ്രില്‍ 10 ന് ആലപ്പുഴ തുറവൂരില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.


സ്നേഹവീട് കേരള സാംസ്‌കാരിക സമിതിയുടെ 10-ാമത് വാര്‍ഷിക സമ്മേളനം ആലപ്പുഴ തുറവൂരില്‍ നടക്കും. കഴിഞ്ഞ 10 വര്‍ഷങ്ങളായി കലാസാഹിത്യ, സാമൂഹിക ജീവകാരുണ്യരംഗത്ത് ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചുകൊണ്ട് കേരളത്തിലെ 14 ജില്ലകളില്‍ ജില്ലാ കമ്മറ്റി ഓഫീസോടുകൂടിയും ഏരിയാ കമ്മറ്റിയുമായി വളര്‍ന്നു വന്ന സാഹിത്യപ്രസ്ഥാനമാണ് സ്നേഹവീട്.

മണ്‍മറഞ്ഞ തത്വചിന്തകന്‍ മൂപ്പന്‍ വര്‍ഗീസിന്റെ ചിന്താഗതിയിലൂടെ കടന്നു വന്ന ഒരു ചോര ഒരു കൂര, ഒരു നിറം എന്ന മഹത്തായ സന്ദേശം ഹൃദയത്തിലേറ്റിയ പതിനായിരകണക്കിന് പ്രവര്‍ത്തകരുടെ ശ്രമഫലമാണ് സ്നേഹവീട്.


ദേശീയ പ്രസിഡന്റ് ഡാര്‍വിന്‍ പിറവം, ദേശീയ പ്രസിഡന്റ് അജികുമാര്‍ നാരായണന്‍, ഡയറക്ടര്‍ ഹനീഫ പാതിരിയില്‍ എന്നിവരാണ് സ്നേഹവീട് സാംസ്‌കാരിക സമിതി കേരള വിവിധകലാസാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്.

സാമൂഹിക സാംസ്‌കാരിക കാരുണ്യ പ്രവര്‍ത്തകയ്ക്കുള്ള സംസ്ഥാന പ്രതിഭാ മിനി സജിക്കും, ജീവകാരുണ്യ പ്രവാസി സേവന സമഗ്രസംഭാവനയ്ക്കുള്ള കോഴിക്കോട് ജില്ലാ പ്രതിഭാ പുരസ്‌കാരം പി.കെ. കബീര്‍ സലാലക്കും, സംസ്ഥാന വിശിഷ്ം കലാ പുരസ്‌കാരം സഹദേവന്‍ മൂലാട്നും, കലാ-സാഹിത്യ, ജീവകാരുണ്യ സമഗ്ര സംഭാവനയ്ക്കുള്ള കോഴിക്കോട് ജില്ലാപ്രതിഭാ പുരസ്‌കാരം രശ്മ നിഷാദിനും,


മികച്ച യുവ സാഹിത്യകാരിക്കുള്ള കോഴിക്കോട് ജില്ലാപുരസ്‌കാരം നബില റിയാസിനും, മികച്ച യുവ സാഹിത്യകാരനുള്ള ജില്ലാ പ്രതിഭാ പുരസ്‌കാരം സാജിര്‍ കരിയാടന്‍, മികച്ച പ്രണയ കവിയത്രിക്കുള്ള കോഴിക്കോട് ജില്ലാ പ്രതിഭാ പുരസ്‌കാരം പ്രസീന അനൂപ്, ജീവകാരുണ്യ സാഹിത്യ സംഭാവനയ്ക്കുള്ള കോഴിക്കോട് ജില്ലാപ്രതിഭാ പുരസ്‌കാരം കെ.കെ. നസീമക്കും,

മികച്ച എഴുത്തുകാരിയും ഗായികയ്ക്കും ഉള്ള കോഴിക്കോട് ജില്ലാ പ്രതിഭാ പുരസ്‌കാരം വിജയശ്രീ രാജീവിനും, സാമൂഹിക ആരോഗ്യ ജീവകാരുണ്യ പ്രവര്‍ത്തനത്തിന് കോഴിക്കോട് ജില്ലാ പ്രതിഭാ പുരസ്‌കാരം ശ്രീജ ബാലനും, ജീവകാരുണ്യ പ്രവര്‍ത്തകനുള്ള കോഴിക്കോട് ജില്ല പ്രതിഭാ പുരസ്‌കാരം ജാബിര്‍ കക്കോടിക്കും, ജീവകാരുണ്യ സാമൂഹിക പ്രവര്‍ത്തകനുള്ള ജില്ല പുരസ്‌കാരം സജീഷ് കൊടശ്ശേരിക്കും,

കവി, എഴുത്തുകാരനുള്ള കോഴിക്കോട് ജില്ല പ്രതിഭാപുരസ്‌കാരം വിജു വി രാഘവിനും, മാധ്യമ പ്രവര്‍ത്തകനുള്ള കോഴിക്കോട് ജില്ല പ്രതിഭാപുരസ്‌കാരം ദേവരാജ് കന്നാട്ടിക്കും യുവകവി കോഴിക്കോട് ജില്ലാ പ്രതിഭാ പുരസ്‌കാരം സ്റ്റേജോ സെബാസ്റ്റ്യനും എന്നിവര്‍ക്കാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്.

ഈ പരിപാടിയില്‍ കോഴിക്കോട് ജില്ലയില്‍ നിന്നും ലക്ഷ്മി നാരായണ കോല്‍ക്കളി സംഘം അവതരിപ്പിക്കുന്ന വനിതാ കോല്‍ക്കളിയും, ച്രകപാണി കുറ്റ്യാടിയും, ബാലന്‍ കാവുന്തറയും സംയുക്തമായി അവതരിപ്പിക്കുന്ന മാജിക് ഷോയും ശ്രീധരന്‍ നൊച്ചാട് അവതരിപ്പിക്കുന്ന ഹാസ്യവിരുന്നും, പ്രസീന അനൂപിന്റെ പ്രച്ഛന്നവേഷവും ഉണ്ടായിരിക്കുന്നതാണ്.

ഇതിനോടൊപ്പം വേദിയില്‍ വെച്ച് ഈ കലാപ്രതികളെ ആദരിക്കുന്നതാണ്. ഏപ്രില്‍ 10ന് ആലപ്പുഴ തുറവൂര്‍ നടക്കുന്ന സ്‌നേഹവീട് പത്താം വാര്‍ഷിക സംസ്ഥാ സമ്മേളനത്തില്‍ മന്ത്രിമാരും വിവിധ രാഷ്ട്രീയ, മത, കലാസാംസ്‌കാരിക, സിനിമ പ്രമുഖരും പങ്കെടുക്കുന്ന ചടങ്ങില്‍ വെച്ച് പുരസ്‌കാരങ്ങള്‍ സമ്മാനിക്കും.

സ്‌നേഹവീട് കേന്ദ്ര കമ്മിറ്റി കണ്‍വീനറും ലോക കേരളസഭാംഗവുമായ പി.കെ. കബീര്‍ സലാല, സ്‌നേഹവീട് കേന്ദ്ര പ്രോഗാം ജോയന്റ് ഡയരക്ടറും എഴുത്തുകാരിയുമായ മിനി സജി, സ്‌നേഹവീട് കോഴിക്കോട് ജില്ലാ പ്രസിഡണ്ട് സഹദേവന്‍ മൂലാട്, സ്‌നേഹവീട് കോഴിക്കോട് വൈസ് പ്രസിഡണ്ട് രേശ്മ നിഷാദ്, ജില്ല ട്രഷറര്‍ പ്രസീന അനൂപ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

 

 

Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP