വിളിപ്പുറത്ത് സഹായവുമായി യൂത്ത് കെയര്‍ നൊച്ചാട്

By | Tuesday April 7th, 2020

SHARE NEWS

പേരാമ്പ്ര : നൊച്ചാട് മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മറ്റിയുടെ യൂത്ത് കെയര്‍ പദ്ധതിയുടെ ഭാഗമായി ആരംഭിച്ച കണ്‍ട്രോള്‍ റൂമിലേക്ക് കഴിഞ്ഞ ദിവസം രാത്രി 8 മണിക്ക് പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സൈറാബാനുവിന്റെ ഒരു വിളിവന്നു. അറ്റന്റ് ചെയ്തത് ജില്ലാ കോണ്‍ഗ്രസ് കമ്മറ്റി ജനറല്‍ സെക്രട്ടറി മുനീര്‍ എരവത്തും. പേരാമ്പ്ര താലൂക്കാശുപത്രിയില്‍ ഡയാലിസിസ് സെന്ററില്‍ മാസ്‌ക്കുകള്‍ കുറവുണ്ട് എത്രയും പെട്ടന്ന് എത്തിക്കണം ഇതായിരുന്നു ആവശ്യം.

അവിടെയുണ്ടായിരുന്ന മണ്ഡലം പ്രസിഡന്റ് പി.എം പ്രകാശനും മുനീര്‍ എരവത്തും യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് എസ്.ആര്‍. ആദര്‍ശും രാത്രി തന്നെ മാസ്‌ക് നിര്‍മ്മാണത്തിന് സന്നദ്ധത അറിയിച്ചു. ആദര്‍ശ് ഉടന്‍ സഹപ്രവര്‍ത്തകരെ ഫോണില്‍ ബന്ധപ്പെട്ടു അവര്‍ക്കെല്ലാം തുണിയും നൂലുകളും നല്‍കി രാവിലേക്ക് നൂറു മാസ്‌ക്ക് റെഡി.

കാലത്ത് നിര്‍മ്മിച്ച മാസ്‌ക്കുകളുമായി താലുക്ക് ആശുപത്രിയില്‍ എത്തി മാസ്‌ക്കുകള്‍ കൈമാറി. ഡയാലിസിസ് സെന്റെറിനുവേണ്ടി ഡോ. സി.കെ വിനോദ് ഏറ്റുവാങ്ങി. ഡോ. രഞ്ജിത്ത്, ജെ.എന്‍. ഗിരീഷ് എന്നിവര്‍ പങ്കെടുത്തു. ഇങ്ങനെ വിളിപ്പുറത്ത് സഹായവുമായി നൊച്ചാട് മണ്ഡലം യൂത്ത് കോണ്‍ഗ്രസ് ്രപവര്‍ത്തകരെ പോലെ യുവജനസംഘടനകള്‍ കൊറോണ പ്രതിരോധ ്രപവര്‍ത്തനത്തിന് സജീവമായി രംഗത്തുണ്ട്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read