സെമിനാറും സോഷ്യലിസ്റ്റ് സംഗമവും 13 ന് മേപ്പയ്യൂരില്‍

By | Wednesday September 11th, 2019

SHARE NEWS

 

മേപ്പയ്യൂര്‍: ജനതാദള്‍ നേതാവ് പി.കെ. മൊയ്തീന്റെ ഇരുപത്തി ഏഴാം ചരമവാര്‍ഷികം വിവിധ പരിപാടികളോടെ ആചരിക്കും. സപ്തംബര്‍ 13ന് വൈകീട്ട് 3 മണിക്ക് സോഷ്യലിസ്റ്റ് സംഗമം സംഘടിപ്പിക്കും. എം.കെ. പ്രേംനാഥ് ഉദ്ഘാടനം ചെയ്യും.

കേരളത്തിലെ പ്രധാന സോഷ്യലിസ്റ്റ് സംഘടനകളുടെ നേതാക്കള്‍ പങ്കെടുക്കും. തുടര്‍ന്ന് നടക്കുന്ന അനുമോദന സമ്മേളനം എല്‍.വൈ.ജെ.ഡി. സംസ്ഥാന പ്രസിഡന്റ് പി.കെ. പ്രവീണ്‍ ഉദ്ഘാടനം ചെയ്യും.

ഇന്ത്യ, കാശ്മീര്‍, പൗരത്വം, ജനാധിപത്യം’ എന്ന വിഷയത്തില്‍ വൈകീട്ട് 4.30ന് മേപ്പയ്യൂര്‍ എല്‍.പി. സ്‌കൂളില്‍ സെമിനാര്‍ നടക്കും. അഡ്വ. വിനോദ് പയ്യട, അഡ്വ. രാജീവന്‍ മല്ലിശ്ശേരി, കെ. ലോഹ്യ, പി.കെ. പ്രിയേഷ് കുമാര്‍ എന്നിവര്‍ പങ്കെടുക്കും. സംഘാടക സമിതി യോഗത്തില്‍ പി. ബാലന്‍ അധ്യക്ഷത വഹിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read