കശ്മീര്‍ ജനതയെ പരിഗണിക്കാത്ത നടപടി അധാര്‍മികം – സോഷ്യലിസ്റ്റ് സെമിനാര്‍

By | Saturday September 14th, 2019

SHARE NEWS

മേപ്പയ്യൂര്‍: പി.കെ. മൊയ്തീന്‍ അനുസ്മരണത്തിന്റെ ഭാഗമായി ‘ഇന്ത്യ, കാശ്മീര്‍, പൗരത്വം, ജനാധിപത്യം’ എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. ജനതയെ ഇരുട്ടില്‍ നിര്‍ത്തി മൂന്നൂറ്റി എഴുപതാം വകുപ്പ് റദ്ദുചെയ്ത നടപടി ഭരണഘടനാ ധാര്‍മ്മികതയെ അട്ടിമറിക്കുന്നതും ജനാധിപത്യ മൂല്യങ്ങളെ കാറ്റില്‍ പറത്തുന്നതുമാണെന്ന് സെമിനാര്‍ അഭിപ്രായപ്പെട്ടു.

സെമിനാര്‍ ലോക്താന്ത്രിക് യുവജനതാദള്‍ സംസ്ഥാന പ്രസിഡന്റ് പി.കെ. പ്രവീണ്‍ ഉദ്ഘാടനം ചെയ്തു. സമാജ് വാദി ജനപരിഷത് ദേശീയ സമിതി അംഗം വിനോദ് പയ്യട, സോഷ്യലിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ സംസ്ഥാന ജന. സെക്രട്ടറി ഇ.കെ. ശ്രീനിവാസന്‍, ജനതാദള്‍ (എസ്) ജില്ല പ്രസിഡന്റ് കെ. ലോഹ്യ, ജനാധിപത്യ വേദി ചെയര്‍മാന്‍ പി.കെ. പ്രിയേഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.

പി.കെ. മൊയ്തീന്‍ അനുസ്മരണത്തിന്റെ ഭാഗമായി നടന്ന സോഷ്യലിസ്റ്റ് സംഗമം എല്‍.ജെ.ഡി. സംസ്ഥാന വൈസ് പ്രസിഡന്റ് എം.കെ. പ്രേംനാഥ് ഉദ്ഘാടനം ചെയ്തു. ഭാസ്‌കരന്‍ കൊഴുക്കല്ലൂര്‍ അധ്യക്ഷനായി. പി. ബാലന്‍, അബ്ദുള്ള മേപ്പയ്യൂര്‍, എസ്.ആര്‍. വൈശാഖ്, പി. റിഥിന്‍, വി.പി. മോഹനന്‍ എന്നിവര്‍ സംസാരിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read