മുതുകാട് നരേന്ദ്രദേവ് കോളനിയിലെ വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങളുടെ കൈത്താങ്ങുമായി സോഷ്യലിസ്റ്റ് വിദ്യാര്‍ത്ഥി ജനത

By | Tuesday July 14th, 2020

SHARE NEWS

പേരാമ്പ്ര (2020 july 14): ചക്കിട്ടപാറ പഞ്ചായത്തിലെ മുതുകാട് ആചാര്യ നരേന്ദ്ര ദേവ് ആദിവാസി കോളനിയിലെ നിര്‍ധനരായ ഇരുപത്തഞ്ചോളം വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ ലൈന്‍ പഠനത്തിന് സഹായഹസ്തവുമായി സോഷ്യലിസ്റ്റ് വിദ്യാര്‍ത്ഥി ജനത പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങി.

കൈത്താങ്ങ് എന്ന പേരിലുള്ള പഠനോപകരണ കിറ്റ് വിതരണത്തിന്റെ ജില്ലാ തല ഉദ്ഘാടനം ലോക് താന്ത്രിക് യുവജനതാദള്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് സി. സുജിത്ത് നിര്‍വ്വഹിച്ചു.

സോഷ്യലിസ്റ്റ് വിദ്യാര്‍ത്ഥി ജനത ജില്ലാ പ്രസിഡണ്ട് അതുല്‍ സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. എസ്.വി.ജെ. സംസ്ഥാന സമിതി അംഗം വിസ്മയ മുരളീധരന്‍ നേരത്തെ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

ലോക് താന്ത്രിക് ജനതാദള്‍ ജില്ലാക്കമ്മറ്റി അംഗം കെ.ജി. രാമനാരായണന്‍, സി.ഡി. പ്രകാശ്, രജി ലാല്‍ മാണിക്കോത്ത്, പി.സി. സതീശ്, പത്മനാഭന്‍ കടിയങ്ങാട്, വര്‍ഗീസ് കോലത്തു വീട്ടില്‍, ബിജു ചെറുവത്തൂര്‍, കെ. ശ്രീഹരി, ആര്‍. അക്ഷയ, കെ.പി. പ്രദീപ് എന്നിവര്‍ സംസാരിച്ചു.

Socialist student activists came forward to lend a helping hand to about 25 needy students of Muthukadu Acharya Narendra Dev Adivasi Colony in Kittapara Panchayath for online study.

The district level inauguration of the distribution of learning kits called Kaithang was held by Lok Tantric Yuva Janata Dal State Vice President C.K. Sujith performed.

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read