നവ്യാനുഭവമായി സോള്‍ മുയിേപ്പാത്ത് കൗമാര ജാഗ്രതാ സദസ്സ്

By | Saturday October 12th, 2019

SHARE NEWS

പേരാമ്പ്ര : വിദ്യാര്‍ഥികള്‍ക്കും യുവജനങ്ങള്‍ക്കും രക്ഷിതാക്കള്‍ക്കും ദിശാബോധം നല്കുക എന്ന ലക്ഷ്യത്തോടെ മുയിപ്പോത്തെ സാംസ്‌കാരിക കൂട്ടായ്മയായ സോള്‍ ജാഗ്രതാ സദസ്സ് സംഘടിപ്പിച്ചു. കഴിഞ്ഞ മൂന്നുവര്‍ഷമായി വയത്യസ്തങ്ങളായ പരിപാടികളോടെ കുടുംബ ബന്ധങ്ങള്‍ക്ക് പുതിയമാനം നല്‍കാനും വളര്‍ന്നു വരുന്ന യുവതലമുറയെ ലക്ഷ്യബോധേത്താടെ മുന്നോട്ട് നയിക്കുകയുമാണ് സോള്‍ മുയിേപ്പാത്തിന്റെ ലക്ഷ്യം.

പ്രദേശത്തെ ആബാലവൃദ്ധം ജനങ്ങളും പങ്കെടുത്ത ക്യാംപ് പി.എം.എ ഗഫൂര്‍ ഉദ്ഘാടനം ചെയ്തു. കരുത്തുറ്റ കൗമാരം എന്ന വിഷയത്തില്‍ അദ്ദേഹം ക്ലാസെടുത്തു. സോള്‍ ചെയര്‍മാന്‍ അബ്ദുല്‍ കരീം കോച്ചേരി അധ്യക്ഷത വഹിച്ചു. എന്‍ അഹമ്മദ്, എന്‍.എം കുഞ്ഞബ്ദുള്ള, ടി. അബ്ദുല്‍ ലത്തീഫ്, ടി.ടി. കുഞ്ഞമ്മദ്, ടി അബ്ദുല്‍ റഷീദ് എന്നിവര്‍ സംബന്ധിച്ചു.

വടകര എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ അനില്‍ കുമാര്‍ ലഹരി വിരുദ്ധ സന്ദേശം നല്കി. പാടിപ്പറയാം ജീവിത നന്മകള്‍ എന്ന പ്രമേയത്തില്‍ നവാസ് പാലേരിയും സംസാരിച്ചു. വി.കെ അബ്ദുറഹിമാന്‍ സ്വാഗതം പറഞ്ഞ ചടങ്ജിന് സി.എച്ച് തന്‍വീര്‍ നന്ദിയും പറഞ്ഞു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read