പൗരത്വ ഭേദഗതി നിയമത്തിനെതിരെ സ്‌പോര്‍ട്ട്‌സ് കൂട്ടായ്മ രാജ്യരക്ഷാ റാലി സംഘടിപ്പിച്ചു

By | Wednesday January 8th, 2020

SHARE NEWS

പേരാമ്പ്ര : പൗരത്വ ഭേദഗതി നിയമത്തിനെതിരെ ചങ്ങരോത്ത് പഞ്ചായത്ത് കായിക കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ രാജ്യരക്ഷാ റാലി സംഘടിപ്പിച്ചു. ഒരേ ഒരിന്ത്യ ഒരൊറ്റ ജനത എന്ന മുദ്രാവാക്യവുമായാണ് രാജ്യ രക്ഷാ റാലി സംഘടിപ്പിച്ചത്.

കായിക വേഷമണിഞ്ഞു കൊണ്ട് താരങ്ങള്‍ നടത്തിയ പ്രതിഷേധ റാലി വേറിട്ട അനുഭവമായി. വടക്കുമ്പാട് നിന്ന് ആരംഭിച്ച റാലി കടിയങ്ങാട് അങ്ങാടിയില്‍ അവസാനിച്ചു.

അഷ്റഫ് കടിയങ്ങാട്, പി. സുമേഷ്, ടി.വി. രാമചന്ദ്രന്‍, പി. ഗഫൂര്‍, പി.സി. ചന്ദ്രന്‍, പി. നാസര്‍, കെ. നാജിദ്, കെ. ജാബിര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read