ശ്രീശാലാ പുരം ഫെസ്റ്റ് സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു

By | Thursday November 14th, 2019

SHARE NEWS

പേരാമ്പ്ര : ജനുവരി 19 മുതല്‍ 25 വരെ നടക്കുന്ന മുയിപ്പോത്ത് ശ്രീശാലാ പുരം ഫെസ്റ്റ് 2020 ന്റെ സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.പി ബിജു ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു.

സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ ആര്‍.പി ഷോഭിഷ് അധ്യക്ഷത വഹിച്ചു. വെബ് സൈറ്റിന്റെ ഉദ്ഘാടനം മുന്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ആര്‍.ശശി നിര്‍വ്വഹിച്ചു. ചടങ്ങില്‍ പ്രദേശത്തെ ജനപ്രതിനിധികള്‍ രാഷ്ടീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ ആശംസകള്‍ ആര്‍പ്പിച്ചു.

ഫെസ്റ്റിന്റെ ഭാഗമായി കാര്‍ണിവല്‍, വ്യാപാരമേള, കുടുബശ്രീ, യുവ-കര്‍ഷക-വയോജന ഫെസ്റ്റുകള്‍, മെഗാ ഷോ തുടങ്ങി വൈവിധ്യങ്ങളായ പരിപാടികള്‍ ഭാഗമായി സംഘടിപ്പിക്കപ്പെടുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read