മഴവില്‍ സംഘം വര്‍ണ്ണ സഞ്ചയം ഒക്ടോബര്‍ 8 ന്

By | Thursday September 26th, 2019

SHARE NEWS

പേരാമ്പ്ര : എസ്എസ്എഫ് ചെറുവണ്ണൂര്‍ സെക്ടര്‍ സംഘടിപ്പിക്കുന്ന മഴവില്‍ സംഘം വര്‍ണ്ണസഞ്ചയം ഒക്ടോബര്‍ 8 ന്. വര്‍ണ്ണ സഞ്ചയത്തിന്റെ ഭാഗമായി മഴവില്‍ അസംബ്ലി, വിദ്യാര്‍ത്ഥി റാലി, പൊതുസമ്മേളനം എന്നിവ നടക്കും.

പരിപാടിയുടെ വിജയത്തിനായി സ്വാഗത സംഘം രൂപീകരിച്ചു. കോച്ചേരി കുഞ്ഞബ്ദുള്ള സഖാഫി കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. എസ്വൈഎസ് സോണ്‍ പ്രസിഡണ്ട് ഫാറൂഖ് മുയിപ്പോത്ത് അധ്യക്ഷത വഹിച്ചു. കേരള മുസ്ലിം ജമാഅത്ത് ജില്ലാ സെക്രട്ടറി ടി.എന്‍. കുഞ്ഞബ്ദുള്ള മുസ്ല്യാര്‍, അബ്ദു റഹ്മാന്‍ സഅദി അരീക്കല്‍, ടി. ഹസ്സന്‍, ബഷീര്‍ ചാത്തോത്ത് എന്നിവര്‍ പ്രസംഗിച്ചു. ജസീര്‍ കുട്ടോത്ത് സ്വാഗതവും ഫൈസല്‍ ചെറുവണ്ണൂര്‍ നന്ദിയും പറഞ്ഞു.

ഭാരവാഹികളായി: ടി.എന്‍. കുഞ്ഞബ്ദുള്ള മുസ്ല്യാര്‍ (രക്ഷാധികാരി), കോച്ചേരി കുഞ്ഞബ്ദുള്ള സഖാഫി (ചെയര്‍മാന്‍), ഫൈസല്‍ ചെറുവണ്ണൂര്‍ (ജനറല്‍ കണ്‍വീനര്‍), സി.എം. നൗഷാദ് (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read