എസ്എസ്എഫ് മഴവില്‍ വര്‍ണസഞ്ചയം സമാപിച്ചു

By | Wednesday October 9th, 2019

SHARE NEWS

പേരാമ്പ്ര : പുതു തലമുറയിലെ കുട്ടികളുടെ പഠന പുരോഗതി, സര്‍ഗശേഷി, നേതൃപാഠവം, സാമൂഹിക പ്രതിബദ്ധത എന്നിവ മുന്‍നിര്‍ത്തി ‘പഠനം സുന്ദരം സേവനം മനോഹരം’ എന്ന ശീര്‍ഷകത്തില്‍ എസ്എസ്എഫ് ചെറുവണ്ണൂര്‍ സെക്ടര്‍ സംഘടിപ്പിച്ച വര്‍ണസഞ്ചയം സമാപിച്ചു. മഴവില്‍ സംഘം അസംബ്ലി, മഴവില്‍ റാലി, സമാപന സംഗമം എന്നിവ സഞ്ചയത്തിന്റെ ഭാഗമായി നടത്തി.

എസ്‌വൈഎസ് സോണ്‍ പ്രസിഡണ്ട് അബ്ദുറസാക്ക് കുട്ടോത്ത് ഉദ്ഘാടനം ചെയ്തു. മഴവില്‍ സംഘം അസംബ്ലി സെക്ടര്‍ പ്രസിഡണ്ട് ഹഫീള് സഖാഫി അധ്യക്ഷത വഹിച്ചു. കേരള മുസ്ലിം ജമാഅത്ത് സര്‍ക്കിള്‍ പ്രസിഡണ്ട് കോച്ചേരി കുഞ്ഞബ്ദുള്ള സഖാഫി പതാക ഉയര്‍ത്തി. ഡിവിഷന്‍ മഴവില്‍ സെക്രട്ടറി ജുനൈദ് കൂത്താളി, ആദില്‍ ചെറുവണ്ണൂര്‍, ജാസിര്‍ കുട്ടോത്ത്, സാലിഹ് കണ്ടീത്താഴ എന്നിവര്‍ നേതൃത്വം നല്‍കി.

സമാപന സംഗമം ആര്‍എസ്‌സി കലാലയം കണ്‍വീനര്‍ ഫൈസല്‍ ചെറുവണ്ണൂര്‍ ഉദ്ഘാടനം ചെയ്തു. റഹീം സഖാഫി അധ്യക്ഷത വഹിച്ചു. എസ്എസ്എഫ് ജില്ലാ സെക്രട്ടറി ജാബിര്‍ നെരോത്ത് മുഖ്യ പ്രഭാഷണം നടത്തി. ടി.എന്‍ കുഞ്ഞബ്ദുള്ള മുസ്ല്യാര്‍, അബ്ദുറഹീം സൈനി, ഫാറൂഖ് മുയിപ്പോത്ത്, ടി. ഹസ്സന്‍, അബ്ദുറഹ്മാന്‍ കുട്ടോത്ത്, അസീസ് മുയിപ്പോത്ത്, വി.കെ. മൊയ്തു എന്നിവര്‍ സംബന്ധിച്ചു. സാലിഹ് കുട്ടോത്ത് സ്വാഗതവും മുബശിര്‍ മുയിപ്പോത്ത് നന്ദിയും പറഞ്ഞു.

Tags:
English summary
Loading...
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read