Categories
headlines

റോഡ് പ്രവൃത്തി ഉദ്ഘാടനം ചെയ്ത് ജെപി 77 വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു

പേരാമ്പ്ര : കായണ്ണ ഗ്രാമപഞ്ചായത്തില്‍ ആദ്യമായി ബിജെപിയുടെ ജനപ്രതിനിധിയായ ജെപി 77 എന്ന ജയപ്രകാശ് കായണ്ണ ഗ്രാമപഞ്ചായത്തംഗമായി ചുമതലയേറ്റതിന്റെ പിറ്റേന്ന് തന്നെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ച് റോഡ് പ്രവൃത്തി ഉദ്ഘാടനം ചെയ്തു.


കാരക്കുളങ്ങരച്ചാലില്‍ കള്ളംകൊത്തിപ്പാറ റോഡ് നിര്‍മ്മാണമാണ് 7ാം വാര്‍ഡ് മെമ്പറായ ജയപ്രകാശ് ഉദ്ഘാടനം ചെയ്തത്. ഇവിടുത്തുകാരുടെ വര്‍ഷങ്ങളായുള്ള ആവശ്യമായിരുന്നു വാഹനഗതാഗതത്തിന് ഒരു റോഡ് എന്നത്.

ബിജെപി കായണ്ണ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ശിവദാസന്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റുമാരായ കെ.പി. സത്യന്‍, സി. പ്രകാശന്‍, സെക്രട്ടറി സി.ടി. ഷിബു, കെ.പി. ചന്ദ്രന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.


Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP