സ്ത്രീ സുരക്ഷ ഉറപ്പുവരുത്തേണ്ടത് പൊതു സമൂഹത്തിന്റെ ബാധ്യത അഡ്വ. എംഎസ് താര

By | Wednesday October 9th, 2019

SHARE NEWS

പേരാമ്പ്ര : വര്‍ത്തമാന കേരള സമൂഹത്തില്‍ സ്ത്രീകള്‍ക്കെതിരെയുള്ള കടന്നാക്രമണങ്ങള്‍ വര്‍ദ്ധിച്ച് വരികയാണെന്നും ഇതിനെതിരെ ശക്തമായി പ്രതികരിക്കേണ്ടത് പൊതു സമൂഹത്തിന്റെ ബാധ്യതയാണെന്നും സംസ്ഥാന വനിതാ കമ്മീഷന്‍ അംഗം അഡ്വ. എം.എസ്. താര അഭിപ്രായപ്പെട്ടു.

സംസ്ഥാന വനിതാ കമ്മീഷനും വാല്യക്കോട് പൊതുജനവായനശാലയും സംയുക്തമായി സംഘടിപ്പിച്ച സ്ത്രീ സുരക്ഷയും സാമൂഹ്യ പശ്ചാത്തലങ്ങളും എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. സെമിനാറില്‍ നൊച്ചാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാരദ പട്ടേരിക്കണ്ടി അധ്യക്ഷത വഹിച്ചു. കോഴിക്കോട് സൈബര്‍ സെല്‍ എഎസ്‌ഐ സത്യന്‍ സൈബര്‍ നിയമങ്ങള്‍ എന്ന വിഷയത്തില്‍ ക്ലാസെടുത്തു. കെ.ടി.ബി. കല്‍പത്തൂര്‍ സ്വാഗതവും പി. ബാലഗോപാലന്‍ നന്ദിയും പറഞ്ഞു.

Tags:
English summary
Loading...
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read