Categories
headlines

പെരുവണ്ണാമുഴിയിലെ വന്യമൃഗശല്യം പരിഹരിക്കാന്‍ നടപടി സ്വീകരിക്കും

 

പേരാമ്പ്ര: പെരുവണ്ണാമൂഴിയിലെ വന്യമൃഗശല്യം പരിഹരിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് ടി.പി രാമകൃഷ്ണന്‍ എംഎല്‍എ. കഴിഞ്ഞദിവസം കാട്ടാന ഇറങ്ങി കൃഷിനശിപ്പിച്ച പ്രദേശം സന്ദര്‍ശിക്കുക യായിരുന്നു അദ്ദേഹം.


വന്യമൃഗശല്യത്തില്‍ കൃഷിനാശം നേരിട്ടവര്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്നും ജനങ്ങളുടെയും കൃഷിയുടെയും സംരക്ഷണം ഉറപ്പുവരുത്തു മെന്നും എംഎല്‍എ പറഞ്ഞു.

വന്യമൃഗങ്ങളെ തടയുന്നതിന് വനാതിര്‍ത്തിയില്‍ സോളാര്‍ വേലി പോലുള്ളവ സ്ഥാപിക്കുന്നത് പരിഗണിക്കും. വനം വകുപ്പ് മന്ത്രിയുമായി ഇക്കാര്യം സംസാരിക്കും.


പെരുവണ്ണാമുഴിയിലെ പ്രശ്നപരിഹാരത്തിന് മന്ത്രിയെ ഉള്‍പ്പെടുത്തികൊണ്ട് ഉന്നതതല യോഗം ചേരുമെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി ബാബു, ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡന്റ് കെ സുനില്‍, പെരുവണ്ണാമുഴി ഡെപ്യൂട്ടി റേഞ്ചര്‍ ഷാജീവ് എന്നിവര്‍ സന്നിഹിതരായിരുന്നു.


 

Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP