കള്ള് ഷാപ്പിനെതിരെ അനശ്ചിതകാല സമരത്തിന് തിരുവോണ നാളില്‍ തുടക്കം

By | Thursday September 12th, 2019

SHARE NEWS

 

പേരാമ്പ്ര : കടിയങ്ങാട് പാലത്തിന് സമീപം ജനവാസകേന്ദ്രത്തില്‍ കള്ളുഷാപ്പ് തുറക്കുന്നതിനെതിരെ തിരുവോണ നാളില്‍ സമരവുമായി സമരസമിതി. കടിയങ്ങാട് പ്രവര്‍ത്തനം നിര്‍ത്തിയ കള്ള് ഷാപ്പ് ചങ്ങേരാത്ത് പ്രാഥമികാരോഗ്യ കേന്ദ്രത്തിന് സമീപം തുടങ്ങാനുള്ള നീക്കത്തിനെതിരെയാണ് തിരുവോണ നാളില്‍ അനശ്ചിതകാല സമരം ആരംഭിച്ചത്.

ആത്മഹത്യ ഭീഷണി മുഴക്കിയാണ് സമരം നടത്തിയത്. കാന്നാസിലും കുപ്പികളിലുമായി മണ്ണെണ്ണയുമായാണ് കുടുബശ്രീ പ്രവര്‍ത്തകര്‍ സമരത്തിനെത്തിയത്. പ്രതീകാത്മകമായി സമീപത്തെ മാവിന്റെ മുകളില്‍ ആത്മഹത്യക്കായി സാരിയും കെട്ടിവെച്ചാണ് സമരം നടത്തിയത്. പ്രാഥമികാരോഗ്യ കേന്ദ്രത്തിന് പുറമേ, വൃദ്ധ സദനം, സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള നാട്ടുകാര്‍ ഉപയോഗിക്കുന്ന കുളിക്കടവ്, പൊതുവഴി എന്നിവക്ക് സമീപമാണ് കള്ള് ഷാപ്പ് ആരംഭിക്കുന്നതെന്ന് സമരസമിതി ഭാരവാഹികള്‍ പറഞ്ഞു.

കോളെജ് വിദ്യാര്‍ത്ഥിനികളടക്കം രാത്രികാലത്ത് പോലും ഭയമില്ലാതെ നടന്നു പോകുന്ന സ്ഥലമാണെന്നും കള്ള് ഷാപ്പ് വന്നാല്‍ ഇതിന് ഭീഷണിയാവുമെന്നും സമീപവാസികളായ അമ്മമാര്‍ പറയുന്നു. കള്ളു ഷാപ്പിനെതിരെ സമരം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് തിരുവോണ നാളില്‍ അനശ്ചിതകാല സമരത്തിന് തുടക്കം കുറിച്ചത്. നാട്ടുകാരും പ്രദേശത്തെ കുടുംബശ്രീ യൂണിറ്റുകളിലെ അംഗങ്ങളും അണിനിരന്ന സമര പ്രഖ്യാപന ജാഥയുമായാണ് സമരം ആരംഭിച്ചത്.

ബ്ലോക്ക് പഞ്ചായത്ത് അംഗം എം. സൈറാബാബു ഉദ്ഘാടനം ചെയ്തു. സമരസമിതി ചെയര്‍മാന്‍ എ.കെ. കുഞ്ഞനന്തന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്തംഗം എം.കെ ഹയറുന്നീസ, പപ്പന്‍ കന്നാട്ടി, രാജന്‍ കോവുപുറത്ത്, പാളയാട്ട് ബഷീര്‍, കെ.കെ. അന്‍സാര്‍, കോവുങ്ങല്‍ ഗംഗാധരന്‍, പി.ടി. പ്രഭാസ്, വിമല കുഞ്ഞനന്തന്‍, എം.കെ. ബാബുരാജ്, കെ.കെ. കുഞ്ഞാമി എന്നിവര്‍ സംസാരിച്ചു. സി.എച്ച്, സനൂപ് സ്വാഗതം പറഞ്ഞ ചടങ്ങിന് എന്‍. ജയശീലന്‍ നന്ദിയും പറഞ്ഞു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read