വിദ്യാര്‍ത്ഥികളെ അറിയിക്കാതെ ഉപജില്ല ജൂഡോ മത്സരം നടത്തിയതായി പരാതി

By | Friday October 11th, 2019

SHARE NEWS

പേരാമ്പ്ര : പേരാമ്പ്ര ഉപജില്ല ജൂഡോ മത്സരം യോഗ്യത േനടിയ വിദ്യാര്‍ത്ഥികളെ അറിയിക്കാതെ നടത്തിയതായി പരാതി. ഇന്നലെ പാലേരിയിലെ സ്വകാര്യ ക്ലബില്‍ വെച്ചാണ് മത്സരം നടത്തിയതെന്നും മത്സരത്തിന് യോഗ്യത നേടിയ 15 ഓളം വിദ്യാര്‍ത്ഥികളെ മത്സര വിവിരം അറിയിക്കാതെ നാലോ അഞ്ചോ പേര്‍ക്ക് വേണ്ടിയാണ് മത്‌സരം നടത്തിയതെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. മത്‌സരത്തിന് അവസരം ലഭിക്കാതെ പോയ വിദ്യാര്‍ത്ഥികളിലേറെയും കഴിഞ്ഞ തവണ ജില്ല, സംസ്ഥാന തലത്തില്‍ മത്സരിച്ചവരാണ്.

പേരാമ്പ്ര ഉപജില്ലയിലെ നടുവണ്ണൂര്‍, വാകയാട്, നൊച്ചാട്, പേരാമ്പ്ര, അവിടനല്ലൂര്‍ തുടങ്ങിയ വിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികളാണ് അവസരം ലഭിച്ചില്ലെന്ന പരാതിയുമായി പേരാ്രമ്പ ഉപജില്ല വിദ്യാഭ്യാസ ഓഫീസില്‍ എത്തിയത്. എല്ലാവരുടെയും കൈവശം അതാത് വിദ്യാലയങ്ങളില്‍ നിന്ന് ലഭിച്ച യോഗ്യതാ സര്‍ട്ടിഫക്കറ്റും ഉണ്ടായിരുന്നു. ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ അവധിയിലായതിനാല്‍ പരാതി അയച്ചു നല്‍കിയതായും ഇന്ന് ജില്ല വിദ്യാഭ്യാസ ഓഫീസര്‍ക്കും പരാതി നല്‍കുമെന്ന് വിദ്യാര്‍ത്ഥികള്‍ അറിയിച്ചു.

കഴിഞ്ഞ ദിവസം കോഴിക്കോട് ഇന്‍ഡോര്‍ സ്‌േറ്റഡിയത്തില്‍ വെച്ച് നടത്താനിരുന്ന ഗയിം മത്സരം, വിദ്യാര്‍ത്ഥികള്‍ മത്സരത്തിന് എത്തിയപ്പോള്‍ മാറ്റിവെച്ചതായ് അറിയിക്കുകയായിരുന്നെന്നും എന്നാല്‍ ഇന്നലെ മത്സരം നടത്തുന്ന വിവരം വിദ്യാര്‍ത്ഥികളെ അറിയിച്ചെില്ലെന്നും വിദ്യാര്‍ത്ഥികള്‍ നല്‍കിയ പരാതിയില്‍ പറയുന്നു. കായികാദ്യാപകരുടെ സമരം നടക്കുന്നതിനിടയില്‍ ചിലരുടെ പ്രത്യേക താല്പര്യ പ്രകാരമാണ് മത്സരം സംഘടിപ്പിച്ചതെന്നും ഇവര്‍ പറഞ്ഞു.

തുടര്‍ പഠനത്തിനും, പിഎസ്‌സി ഉള്‍പ്പെടെ ഗ്രസ് മാര്‍ക്ക് ലഭിക്കുന്ന മത്സരം വീണ്ടും നടത്തി ഇവര്‍ക്കു കൂടി അവസരം ലഭ്യമാക്കിയില്ലെങ്കില്‍ ശക്തമായ സമര പരിപാടികള്‍ക്ക് രുപം നല്‍കുമെന്നും അവര്‍ അറിയിച്ചു.

എന്നാല്‍ മുഴുവന്‍ വിദ്യാലയങ്ങളിലും വിവരം അറിയിച്ച ശേഷമാണ് മത്സം നടത്തിയയെന്ന് കായികമേളയുടെ ചുമതലയുള്ളവര്‍ അറിയിച്ചു. വ്യാഴാഴ്ച കുറ്റ്യാടിയില്‍ വെച്ച് നടത്താന്‍ നിശ്ചയിച്ച മത്സരം ചില അസൗകര്യങ്ങള്‍ കാരണം ഇന്നലത്തേക്ക് മാറ്റുകയായിരുന്നെന്നും എല്ലാ സൗകര്യവും ഒരുക്കിയാണ് മത്സരം നടത്തിയയെന്നും ഗെയിംസിന്റെ ചുമതയലുള്ള അധ്യാപകന്‍ അറിയിച്ചു.

വിദ്യാര്‍ത്ഥികര്‍ക്ക് പരിശീലനം നല്‍കുന്നവര്‍ തമ്മിലുള്ള മത്സരമാണ് പരാതിക്ക് പിന്നിലെന്ന് കരുതുന്നതായി സംഘാടകര്‍ അറിയിച്ചു. ചിലര്‍ വിദ്യാര്‍ത്ഥികളെ രാവിലെ മത്സരത്തിന് ഇറക്കാതെ ഉച്ചക്ക് ശേഷം വന്ന് മത്സരം വീണ്ടും നടത്തണമെന്ന് ആവശ്യപ്പെടുകയായിരുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read