Categories
headlines

പുത്തനുടുപ്പം പുസ്തകവും പദ്ധതിയുമായി എസ്പിസി പൂര്‍വ്വകേഡറ്റുകള്‍

പേരാമ്പ്ര (2020 Nov 07) : കോവിഡ് പ്രതിസന്ധിയില്‍ ദുരിതംപേറുന്ന അനാഥബാല്യങ്ങള്‍ക്ക് ഒരു കൈ സഹായവുമായി ‘പുത്തനുടുപ്പും പുസ്തവും’ പദ്ധതിയുമായി വടക്കുമ്പാട് ഹയര്‍ സെക്കന്ററി സ്‌കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍.


വിവിധ അനാഥാലയങ്ങളില്‍ കഴിയുന്നവര്‍ക്കായുള്ള പ്രസ്തുത പദ്ധതിക്ക് പൂര്‍വ്വകേഡറ്റുകളുടെ സംഘടനയായ സ്റ്റുഡന്റ് പോലീസ് കേഡറ്റ് വോളണ്ടിയര്‍ കോര്‍പ്‌സാണ് (എസ്‌വിസി) നേതൃത്വം നല്‍കുന്നത്.

കോഴിക്കോട് ചില്‍ഡ്രസ് ഹോമിലെ കുട്ടികള്‍ക്കായാണ് ഒന്നാംഘട്ട പദ്ധതി. പേരാമ്പ്ര പൊലീസ് ഇന്‍സ്‌പെക്ടര്‍ കെ. സുമിത്ത് കുമാര്‍ പദ്ധതി ഉദ്ഘാടനം ചെയ്തു.


കലക്ഷന്‍ സെന്ററിലേക്ക് ലഭിച്ച സാധനസാമഗ്രികള്‍ പ്രധാന അധ്യാപകന്‍ കെ.എം. അബ്ദുള്ള പൂര്‍വ്വകേഡറ്റുകളായ അക്ഷയ.എസ്.നായര്‍, പി.എം അനുശ്രീ എന്നിവരില്‍ നിന്ന് ഏറ്റുവാങ്ങി.

ചടങ്ങളില്‍ കമ്മ്യൂണിറ്റി പോലീസ് ഓഫീസര്‍ കെ.പി. മുരളികൃഷ്ണദാസ്, ഷിജി ബാബു എന്നിവര്‍ സംസാരിച്ചു. കലക്ഷന്‍ സെന്റര്‍ ചുമതലക്കാരായ അഭിരാമി.എസ്.നായര്‍, ജോതിക, അക്ഷയ, അനുശ്രീ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.


Student police cadets at North Higher Secondary School with a helping hand to the orphans suffering in the Kovid crisis with the ‘Puthanudupum Pusthavum’ project.

The project for those living in various orphanages is being spearheaded by the Student Police Cadet Volunteer Corps (SVC), an alumni organization.

The first phase of the project is for the children of Kozhikode Children’s Home. Perambra Police Inspector K. Sumit Kumar inaugurated the project.

The materials received by the collection center were handed over to the head teacher K.M. Abdullah took over from his former cadets Akshaya S. Nair and PM Anushree.

Community Police Officer KP was present on the occasion. Murali Krishnadas and Shiji Babu spoke. Collection Center officials Abhirami S Nair, Jyothika, Akshaya and Anushree were present on the occasion.

Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS