അകാലത്തില്‍ പൊലിഞ്ഞ സഹപാഠിയുടെ കുടുംബത്തിന് കൈത്താങ്ങുമായി പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മ

By | Monday June 29th, 2020

SHARE NEWS

പേരാമ്പ്ര (June 29): അകാലത്തില്‍ പൊലിഞ്ഞ സഹപാഠിയുടെ കുടുംബത്തിനെ സഹായിക്കാന്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ഒത്തു ചേര്‍ന്നു. പേരാമ്പ്ര ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ 1991 – 92 എസ്എസ്എല്‍സി ബാച്ച് വിദ്യാര്‍ത്ഥികളാണ് തങ്ങളുടെ സഹപാഠിയും എന്നാല്‍ ഇന്ന് തങ്ങളോടൊപ്പമില്ലാത്ത കൂട്ടുകാരിയുടെ കുടുംബത്തെ സഹായിക്കാനയി മുന്നോട്ട് വന്നത്.

അന്ന് ഒന്നിച്ചു പഠിച്ചവര്‍ വാട്‌സ് ആപ്പിലൂടെ ബന്ധങ്ങള്‍ പുതുക്കി ഒന്നിച്ചു കൂടിയപ്പോഴാണ് പ്രമീള എന്ന തങ്ങളിലൊരുവളുടെ കുടുംബത്തിന്റെ കഥയറിയുന്നത്. അവരുടെ കുടുംബം സാമ്പത്തിക പരാധീനതകളില്‍ കഴിയുകയാണെന്നറിഞ്ഞപ്പോള്‍ സഹായിക്കാനായി എല്ലാവരും മുന്നോട്ട് വരുകയായിരുന്നു.

പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മയില്‍ സ്വരൂപിച്ച തുക ചെറുവണ്ണൂര്‍ പഞ്ചായത്തില്‍ നടന്ന ചടങ്ങില്‍ കുടുബത്തെ ഏല്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി. ബീജു ധനസഹായ ചെക്ക് പ്രമീളയുടെ മകളെ എല്പിച്ചു.

പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മ പ്രസിഡന്റ് റിയാന്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് അംഗം എന്‍.കെ. ജിജി ആശംസ അര്‍പ്പിച്ചു. ചടങ്ങിന് പി. അജിത സ്വാഗതവും പി.കെ. അനീഷ് നന്ദിയും പറഞ്ഞു.

The alumni gathered to help the family of a prematurely broken classmate. Students from Perambra Higher Secondary School, 1991 – 92 SSLC batch came forward to help the family of their classmate but not their friends.

It was only when those who studied together renewed their relationship through WhatsApp that the family of one of them, Pramila, came to know about it. When they found out that their family was in financial difficulties, everyone stepped up to help.

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read