പേരാമ്പ്ര വെസ്റ്റ് വനിതാ സഹകരണ സംഘത്തില്‍ സുഭിക്ഷ കേരളം പദ്ധതി ആരംഭിച്ചു

By | Wednesday May 27th, 2020

SHARE NEWS

പേരാമ്പ്ര : പേരാമ്പ്ര വെസ്റ്റ് വനിതാ സഹകരണ സംഘത്തില്‍ ‘സുഭിക്ഷ കേരളം’ പദ്ധതിയുടെ ഭാഗമായുള്ള മാതൃക ഇടവിളകൃഷി തോട്ടം ആരംഭിച്ചു.

കോവിഡ് 19 ന്റെ സാഹചര്യത്തില്‍ തരിശ് ഭൂമി പൂര്‍ണ്ണമായും കൃഷിയോഗ്യമാക്കുക, ജൈവകൃഷി പ്രോത്സാഹിപ്പിക്കുക, തുടങ്ങിയ ഉദ്ദേശലക്ഷ്യങ്ങളോടെ ‘നമ്മുടെ കൃഷി നമ്മുടെ ഭക്ഷണം ‘ എന്ന മുദ്രാവാക്യമുയര്‍ത്തി സഹകരണ വകുപ്പിലൂടെ സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതിയാണിത്.

പേരാമ്പ്ര-ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്തുകളിലെ തിരഞ്ഞെടുത്ത മേഖലകളില്‍ തരിശുഭൂമികള്‍ ഏറ്റെടുത്ത് കൃഷിയിറക്കുക, ഇടവിളകൃഷിയിലൂടെയുള്ള ഉല്‍പാദനം വര്‍ദ്ധിപ്പിക്കുക തുടങ്ങിയവ സംഘം ഇതിലൂടെ ലക്ഷ്യമിടുന്നു.

പദ്ധതിയുടെ ഭാഗമായി കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് സ്വാശ്രയ – ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പുകളും രൂപീകരിക്കന്നതിന് ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു. സംഘം ആരംഭിച്ച ഹൈടെക് – കോഴി വളര്‍ത്തല്‍ പദ്ധതി, ഹരിതഗ്രാമം പച്ചക്കറി കൃഷി പദ്ധതി, എന്നിവയ്ക്ക് പുറമെ ആട് ഫാം, മത്സ്യകൃഷി പദ്ധതികളും ഇതിന്റെ ഭാഗമായുണ്ട്.

ഇടവിളകൃഷി തോട്ടത്തിന്റെ ഉദ്ഘാടനം ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.പി. ബിജു നിര്‍വ്വഹിച്ചു. കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് നടന്ന പരിപാടിയില്‍ സംഘം പ്രസിഡണ്ട് എം.പി. ഇന്ദിര അധ്യക്ഷത വഹിച്ചു.

സെക്രട്ടറി സി. സുജിത് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം കെ.കെ. ബാലകൃഷ്ണന്‍, സി.പി. ഷൈജിത്ത്, പി. രമാദേവി, പി.കെ. ശശിധരന്‍, എ.എം. റീജ തുടങ്ങിയവര്‍ സംസാരിച്ചു. ടി.പി .കുഞ്ഞിക്കണ്ണന്‍, സി.എം. ശ്രീകല, എം. ഷിന, പി.കെ. ഹാജറ, ഷീബ കുന്നത്ത് തുടങ്ങിയവര്‍ കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read