Categories
headlines

ദുരിതങ്ങള്‍ക്ക് അറുതിയാവുന്നു; കൂട്ടാലിട-നടുവണ്ണൂര്‍ റോഡിന്റെ നവീകരണ പ്രവര്‍ത്തി പൂര്‍ണ്ണതയിലേക്ക്

 

കൂട്ടാലിട: നടുവണ്ണൂര്‍ കൂട്ടാലിട റോഡ് നവീകരണ പ്രവര്‍ത്തി അവസാന ഘട്ടത്തിലേക്ക് എത്തുമ്പോള്‍ നാട്ടുകാരുടെ ദുരിതങ്ങള്‍ക്ക് അറുതിയാവുന്നു.


റോഡിന്റെ ശോചനാവസ്ഥയെ തുടര്‍ന്ന് നാട്ടുകാരും പ്രദ്ദേശവാസികളുടെയും വിവിധ സംഘടനകളുടെയും നേതൃത്വത്തില്‍ നടത്തിയ പ്രക്ഷോഭളെ തുടര്‍ന്നാണ് റോഡിന്റെ നവീകരണ പ്രവര്‍ത്തി ആരംഭിച്ചത്.

റോഡിന്റെ ശോച്യാവസ്ഥക്കെതിരെ കൂട്ടാലിടയില്‍ ഓട്ടോ, ടാക്സി, ലൈറ്റ് മോട്ടോര്‍ വര്‍ക്കേഴ്സ് യൂണിയന്റെ റോഡ് ഉപരോധ സമരങ്ങള്‍ വരെ സംഘടിപ്പിക്കുകയും ചെയ്തിരുന്നു.


സംസ്ഥാന സര്‍ക്കാര്‍ 6 കോടി രൂപ റോഡിന്റെ നവീകരണ പ്രവര്‍ത്തികള്‍ക്കായി അനുവദിക്കുകയായിരുന്നു. റോഡിന്റെ ഇരുവശങ്ങളിലും ഡ്രൈനേജ് നിര്‍മ്മിച്ചുകൊണ്ടാണ് പ്രവര്‍ത്തി തുടങ്ങിയത്.

വികസനം ഇല്ലാതെ നിലനിന്നിരുന്ന കൂട്ടാലിട-നടുവണ്ണൂര്‍ റോഡ് 5 മീറ്റര്‍ വീതിയിലാണ് നവീകരിക്കുന്നത്. പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍ 2020 സെപ്തംബറില്‍ പ്രവര്‍ത്തി ഉദ്ഘാടനം നിര്‍വ്വഹിച്ചെങ്കിലും ഇപ്പോഴാണ് നവീകരണ പ്രവര്‍ത്തി പൂര്‍ത്തീകരിച്ചത്.


പരിസരവാസികളുടെ നല്ല രീതിയിലുള്ള സഹകരണത്തിന്റെ അടിസ്ഥാനത്തില്‍ റോഡിന്റെ പ്രവര്‍ത്തി അവസാനഘട്ടത്തിലേയ്ക്ക് ഇപ്പോള്‍ എത്തിയിരിക്കുകയാണ്.

 

 

Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP