Categories
headlines

സണ്‍ഡേ ബാങ്കിങ് ആരംഭിച്ചു

പേരാമ്പ്ര : വാല്യക്കോട് കല്‍പത്തൂര്‍ അഗ്രിക്കള്‍ച്ചറിസ്റ്റ്‌സ് വെല്‍ഫയര്‍ കോ- ഓപ്പറേറ്റിവ്
സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ സണ്‍ഡേ ബാങ്കിങ് ആരംഭിച്ചു.


സാധരണ പ്രവര്‍ത്തി ദിവസങ്ങളില്‍ 10മണി മുതല്‍ 6 മണിവരെയും ഞായറാഴ്ച 10 മണി മുതല്‍ 2 വരെയും സൊസൈറ്റി തുറന്നു പ്രവര്‍ത്തിക്കും.

കൊയിലാണ്ടി അസിസ്റ്റന്റ് രജിസ്ട്രാര്‍ വി. സുരേഷ് കുമാര്‍ സണ്‍ഡേ ബാങ്കിങ്ങിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു . സൊസൈറ്റി പ്രസിഡന്റ് മുനീര്‍ എരവത്ത് അധ്യക്ഷത വഹിച്ചു.


പേരാമ്പ്ര യൂണിറ്റ് ഇന്‍സ്പെക്ടര്‍ പി. സന്തോഷ്, കെ.വി രാജേഷ്‌കുമാര്‍, വി.വി ദിനേശന്‍, മൂസ്സ ചെരുപ്പേരി, കെ.സി ഗോപാലന്‍, കുഞ്ഞമ്മദ് മിന, എം.ടി ബാലന്‍, പി. അഷിത, കെ. അച്യുതന്‍ കുട്ടി എന്നിവര്‍ സംസാരിച്ചു.

 

 

Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP