Categories
headlines

ഞായറാഴ്ച നിയന്ത്രണം: പേരാമ്പ്രയില്‍ ഹര്‍ത്താല്‍ പ്രതീതി

പേരാമ്പ്ര: കോവിഡ് ഞായറാഴ്ച നിയന്ത്രണം പട്ടണങ്ങളില്‍ ഹര്‍ത്താലിന്റെ പ്രതീതി. കോവിഡ് വ്യാപനം ശക്തമാവുന്നിന്റെ പശ്ചാത്തലത്തില്‍ ജില്ല ഭരണകൂടം ജില്ലയില്‍ ഞായറാഴ്ചകളില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം പേരാമ്പ്രയില്‍ അവശ്യ സര്‍വ്വീസുകളല്ലാത്ത വ്യാപാര സ്ഥാപനങ്ങള്‍ ഒന്നും തന്നെ തുറക്കാത്തത് ഹര്‍ത്താലിന്റെ പ്രതീതി ജനിപ്പിച്ചു.


ഞായറാഴ്ച നിയന്ത്രണം പേരാമ്പ്രയില്‍ പൂര്‍ണ്ണം. പഴം, പച്ചക്കറി, പലവ്യഞ്ജനം, മെഡിക്കല്‍ ഷോപ്പുകള്‍ എന്നിവ ഒഴിച്ചുള്ള കടകമ്പോളങ്ങളെല്ലാം അടഞ്ഞുകിടക്കുകയാണ്.

നാമമാത്രമായ ഹോട്ടലുകളും തുറന്നിട്ടുണ്ട്. പൊതുവേ ജനങ്ങളൊന്നും ടൗണില്‍ ഇറങ്ങിയിട്ടില്ല. പൊതുഗതാഗതവും പേരിനു മാത്രമാണുള്ളത്.


അത്യാവശ്യം കെ.എസ്.ആര്‍.ടി.സി സ്വകാര്യ ബസ്സുകള്‍ സര്‍വ്വീസ് നടത്തുന്നുണ്ട്. എന്നാല്‍ ഇവയിലൊക്കെ യാത്രക്കാര്‍ നന്നേ കുറവാണ്. സ്വകാര്യ വാഹനങ്ങള്‍ നിരത്തുകളില്‍ ഇറക്കിയിട്ടുണ്ട്.

ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ സാധാരണനിലയില്‍ പ്രവര്‍ത്തിക്കാം എന്ന് കലക്ടറുടെ നിര്‍ദ്ദേശം ഉണ്ടെങ്കിലും ആശുപത്രികളിലൊക്കെ രോഗികള്‍ പേരിനുമാത്രമേ ഉള്ളൂ.


ആളുകള്‍ കൂട്ടം കൂടി നില്‍ക്കുന്ന സ്ഥിതിവിശേഷം എവിടേയും ഇല്ല. അവശ്യസാധനങ്ങളുടെ കടകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നത് ഒഴിച്ചാല്‍ പേരാമ്പ്രയില്‍ പൊതുവേ ഹര്‍ത്താല്‍ പ്രതീതി തന്നെയാണുള്ളത്.

 

Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP