പെരുവണ്ണാമൂഴി ടണല്‍ നിര്‍മാണത്തിന് പാറ പൊട്ടിക്കുമ്പോള്‍ വിള്ളലുണ്ടായ വീടുകളില്‍ വിദഗ്ദ സംഘം പരിശോധന നടത്തും

By | Saturday October 5th, 2019

SHARE NEWS

പേരാമ്പ്ര: പെരുവണ്ണാമൂഴി ചെറുകിട ജലവൈദ്യുത പദ്ധതിയുടെ ടണല്‍ നിര്‍മാണത്തിന് പാറ പൊട്ടിക്കുമ്പോള്‍ വിള്ളലുണ്ടായ വീടുകളില്‍ വിദഗ്ദ സംഘം 90 ദിവസത്തിനകം പരിശോധന നടത്തും.

ചക്കിട്ടപാറ പഞ്ചായത്തിലെ പെരുവണ്ണാമൂഴിയിലാണ് പാറ പൊട്ടിക്കുന്നത് മൂലം വീടുകള്‍ക്കും സര്‍ക്കാര്‍ പ്രാഥമികാരോഗയ കേന്ദ്രത്തിനും വിള്ളലുണ്ടായതായി പരാതി ഉയര്‍ന്നത്. പെരുവണ്ണാമൂഴി അണക്കെട്ടിനടുത്താണ് പാറപൊട്ടിക്കല്‍ നടക്കുന്നത്. ഇതിനെതിരെ കര്‍മ്മ സമിതി രുപീകരിച്ച് സമരം ആരംഭിച്ചിരിക്കുകയാണ്.

കഴിഞ്ഞ ദിവസം സ്ഥലം എംഎല്‍എ കുടിയയായ മന്ത്രി ടി.പി. രാമകൃഷ്ണന്‍ പ്രദേശത്ത് സന്ദര്‍ശനം നടത്തിയിരുന്നു. മന്ത്രി ടി.പി. രാമകൃഷ്ണന്റെ നിര്‍ദ്ദേശ പ്രകാരം ചക്കിട്ടപാറ ഗ്രാമ പഞ്ചായത്ത് വിളിച്ച് ചേര്‍ത്ത നാശ നഷ്ടം നേരിട്ടവരുടെ യോഗത്തിലാണ് വീടുകള്‍ സന്ദര്‍ശിച്ച് നാശനഷ്ടങ്ങള്‍ കണക്കാക്കാന്‍ തീരുമാനമെടുത്തത്.

ഇതിന് മുന്നോടിയായി പഞ്ചായത്ത് എന്‍ജിനിയറും പഞ്ചായത്തംഗവും വീടുകള്‍ സന്ദര്‍ശിക്കും. പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി അധ്യക്ഷയായി. വൈസ് പ്രസിഡന്റ് കെ.സുനില്‍, സ്ഥിരം സമിതി ചെയര്‍മാന്‍ പ്രേമന്‍ നടുക്കണ്ടി, പഞ്ചായത്തംഗം ദേവി വാഴയില്‍, ജലവൈദ്യുത പദ്ധതി പ്രൊജക്ട് മാനേജറും എക്സിക്യുട്ടീവ് എന്‍ജിനിയറുമായ പി.കൃഷ്ണപ്രസാദ് തുടങ്ങിയവര്‍ സംസാരിച്ചു. 50 തില്‍ പരം പേര്‍ യോഗത്തില്‍ സംബന്ധിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read