പെരുവണ്ണാമൂഴിയില്‍ ‘താരും തളിരും’ സാങ്കേതികവിദ്യാ വാരാചരണം തുടങ്ങി

By | Tuesday March 12th, 2019

SHARE NEWS

പേരാമ്പ്ര: പെരുവണ്ണാമൂഴി കൃഷിവിജ്ഞാന കേന്ദ്രത്തില്‍ താരും തളിരും സാങ്കേതികാവിദ്യാ വാരാചരണത്തിന് തുടക്കമായി. സംസ്ഥാന ആത്മ നോഡല്‍ ഓഫീസര്‍ ഡോ കെ. ആശ ഉദ്ഘാടനം ചെയ്തു. ഐ.ഐ.എസ്.ആര്‍ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. സുശീല ഭായ് അധ്യക്ഷത വഹിച്ചു.

ജില്ലാ കൃഷി ഡപ്യൂട്ടി ഡയറക്ടര്‍ എസ്. ഷീല, ജില്ല ആത്മ ഡപ്യൂട്ടി പ്രൊജക്ട് ഡയരക്ടര്‍ ഒ. പ്രസന്നന്‍, കെ.വി.കെ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഡോ. പി. രാതാകൃഷ്ണന്‍, പെരുവണ്ണാമൂഴി സുഗന്ധവിള ഗവേഷണ കേന്ദ്രം സയന്റിസ്റ്റ് ഡോ. സി.എന്‍ ബിജു എന്നിവര്‍ പ്രസംഗിച്ചു.

സംസ്ഥാന കേര കേസരി കെ.ടി ഫ്രാന്‍സീസ്, കര്‍ഷകന്‍ ടി. കുഞ്ഞിരാമന്‍ പേരാമ്പ്ര എന്നിവരെ ചടങ്ങില്‍ ആദരിച്ചു. കര്‍ഷക -ശാസ്ത്രജ്ഞ മുഖാമുഖം, കാര്‍ഷിക പ്രദര്‍ശനം, കാര്‍ഷിക സെമിനാറുകള്‍, പരിശീലന പരിപാടികള്‍ തുടങ്ങിയവ സംഘടിപ്പിച്ചു. വിവിധ സ്ഥാപനങ്ങളുടെയും കര്‍ഷകരുടെയും ആഭിമുഖ്യത്തില്‍ പ്രദര്‍ശന-വിപണന സ്റ്റാളുകളും തുറന്നിട്ടുണ്ട്.

വേനല്‍ക്കാല പച്ചക്കറി കൃഷിയില്‍ എസ്.ഷീലയും, പയര്‍ വര്‍ഗ കൃഷിയില്‍ ഡോ. എസ്.എം പുരുഷോത്തമനും ക്ലാസെടുത്തു. നാളെ രാവിലെ 10ന് ശാസ്ത്രീയ തെങ്ങുകൃഷി സംബന്ധിച്ച് ബ്ലോക്ക് തല സെമിനാര്‍ നടത്തും.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read