Categories
headlines

പേരാമ്പ്ര പഞ്ചായത്തിന്റെ പള്‍സ് ഓക്‌സിമീറ്റര്‍ ചലഞ്ചില്‍ പങ്കാളിയായി തരംഗം ക്ലബ്ബ്

പേരാമ്പ്ര: ചിരുതകുന്ന് പ്രദേശത്തെ യുവാക്കളുടെ കൂട്ടായ്മയായ തരംഗം ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബ്ബ് പേരാമ്പ്ര പഞ്ചായത്ത് നടത്തുന്ന ഓക്‌സിമീറ്റര്‍ ചലഞ്ചില്‍ പങ്കാളിയായി.


ക്ലബ്ബ് സമാഹരിച്ച തുക ക്ലബ്ബ് സെക്രട്ടറി സുബിന്‍ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രമോദിന് കൈമാറി. വാര്‍ഡ് മെമ്പര്‍ വിനോദ് തിരുവോത്ത്, ക്ലബ്ബ് പ്രസിഡന്റ് അജയ് വിഷ്ണു, സായന്ത് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

കഴിഞ്ഞ വര്‍ഷം ലോക്ക് ഡൗണ്‍ സമയത്ത് ചിരുതകുന്ന് പ്രദേശത്തെ 85 ഓളം വീടുകളില്‍ പച്ചക്കറി കിറ്റും 100 ഓളം കുട്ടികള്‍ക്ക് പഠനകിറ്റും നല്‍കി തരംഗം ക്ലബ്ബ് ജനശ്രദ്ധനേടിയിരുന്നു.


നാല് വര്‍ഷത്തിലധികമായി കലാ കായിക സാംസ്‌കാരിക സേവന പാതയില്‍ പ്രവര്‍ത്തനം കാഴ്ച വെക്കുന്ന ഒരു ക്ലബ് ആണ് തരംഗംആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബ്ബ്.

 

Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP