ഐഎച്ച്ആര്‍ഡിയുടെ വിദ്യാര്‍ഥി വിരുദ്ധത നടപടിക്കെതിരെ എഐഎസ്എഫ്

By | Wednesday July 1st, 2020

SHARE NEWS

കോഴിക്കോട് (July 01): കോവിഡ് 19 മഹാമാരിയുടെ ഭീതിയെ തുടര്‍ന്ന് റെഗുലര്‍ ക്ലാസുകള്‍ ജൂലായ് 31 വരെ യാതൊരു കാരണവശാലും ആരംഭിക്കേണ്ടതില്ല എന്ന് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയ സാഹചര്യത്തില്‍ വിദ്യാര്‍ഥികളോട് സെമസ്റ്റര്‍ ഫീസ് അടയ്ക്കുവാന്‍ ആവശ്യപ്പെട്ട ഐഎച്ച്ആര്‍ഡി നടപടിയില്‍ എഐഎസ്എഫ് പ്രതിഷേധിച്ചു.

വിദ്യാര്‍ഥികള്‍ക്ക് ഫലപ്രദമായി ഓണ്‍ലൈന്‍ ക്ലാസുകള്‍ പോലും ലഭ്യമാക്കാതയാണ് വിദ്യാര്‍ഥികളോട് സെമസ്റ്റര്‍ ഫീസ് അടയ്ക്കുവാന്‍ അധികൃതര്‍ ആവശ്യപ്പെട്ടിിക്കുന്നത്.

രക്ഷിതാക്കള്‍ക്ക് തൊഴില്‍ ഇല്ലാത്തതു മൂലം വലിയ സാമ്പത്തിക പ്രതിസന്ധയും നിലനില്‍ക്കുന്ന സാഹാചര്യത്തിലാണ് ഫീസ് അടയ്ക്കാന്‍ കഴിയാത്ത വിദ്യാര്‍ഥികളെ ഹാജര്‍ പട്ടികയില്‍ നിന്ന് പുറത്താക്കുമെന്നുമുള്ള വിദ്യാര്‍ഥി വിരുദ്ധ ഉത്തരവ് ഐഎച്ച്ആര്‍ഡി പുറപ്പെടുവിച്ചത്.

ഇത് തീര്‍ത്തും നിരുത്തരവാദപരമാണെന്നും ഉത്തരവ് റദ്ധാക്കണമെന്നും അല്ലാത്ത എഐഎസ്എഫ് കോഴിക്കോട് ജില്ലാ കമ്മിറ്റി ഭാരവാഹികളായ അശ്വിന്‍ മനോജ് (പ്രസിഡണ്ട്), ബി. ദര്‍ശിത്ത് (സെക്രട്ടറി) എന്നിവര്‍ ആവശ്യപ്പെട്ടു.

The AISF has protested the IHRD’s move to require students to pay for the semester fee as the central government has ordered that regular classes should not be started till July 31, following fears of the Kovid 19 plague.

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read