ചെങ്ങോടുമല: സര്‍വ്വകക്ഷികള്‍ അനിശ്ചിതകാല സമരത്തിന്

By | Wednesday July 1st, 2020

SHARE NEWS

പേരാമ്പ്ര (July 01): ചെങ്ങോടുമല ഖനനത്തിന് പാരിസ്ഥിതികാനുമതി നല്‍കാനുളള നീക്കത്തിനെതിരെ കോട്ടൂര്‍ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ കൂട്ടാലിടയില്‍ സര്‍വ്വകക്ഷികള്‍ ഈ മാസം അഞ്ചു മുതല്‍ അനിശ്ചിതകാല സമരം നടത്തും.

ജൂലൈ ഏഴിനാണ് സംസ്ഥാന പാരിസ്ഥിതികാഘാത നിര്‍ണയസമിതിയുടെ യോഗം. ഇതില്‍ പാരിസ്ഥിതികാനുമതി നല്‍കാനുള്ള നീക്കം നടക്കുന്നുണ്ട്. സംസ്ഥാന വിലയിരുത്തല്‍ സമിതിയിലെ രണ്ട് അംഗങ്ങള്‍ ചെങ്ങോടുമല സന്ദര്‍ശിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ട് വസ്തുതകള്‍ക്ക് നിരക്കാത്തതാണ്.

പഞ്ചായത്തിനെ പോലും അറിയിക്കാതെ ക്വാറി മുതലാളിയുടെ കാറില്‍ വന്നാണ് സംഘം ക്വാറിക്കാരുടെ താല്‍പര്യം സംരക്ഷിക്കുന്ന റിപ്പോര്‍ട്ടാണ് തയ്യാറാക്കിയതെന്ന്് സര്‍വ്വകക്ഷി യോഗം അഭിപ്രായപ്പെട്ടു. ഈ റിപ്പോര്‍ട്ട് തള്ളണമെന്നാണ് യോഗത്തിന്റെ ആവശ്യം.

അനുമതി നല്‍കാതിരിക്കാന്‍ സംസ്ഥാന പാരിസ്ഥിതികാഘാത നിര്‍ണയ സമിതിയില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നാവശ്യപ്പെട്ട് മന്ത്രിമാരായ ഇ. ചന്ദ്രശേഖരന്‍, ടി.പി. രാമകൃഷ്ണന്‍, സ്ഥലം എംപി എം.കെ. രാഘവന്‍, പുരുഷന്‍ കടലുണ്ടി എംഎല്‍എ എന്നിവരെ സര്‍വ്വകക്ഷിസംഘത്തിന്റെ നേതൃത്വത്തില്‍ കാണാന്‍ തീരുമാനിച്ചു.

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീജ കാറാങ്ങോട്ട് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ.കെ. ബാലന്‍, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ. ഹമീദ്, കെ.കെ. അബൂബക്കര്‍, ടി. ഷാജു, ടി.എം. കുമാരന്‍, സി.എച്ച്. സുരേഷ്, കെ.സി. ആലിക്കോയ, സി.എച്ച്. സുരേന്ദ്രന്‍, കല്പകശ്ശേരി ജയരാജന്‍, ടി.കെ. ബാലന്‍, പി.കെ. സുജിത്ത്, മേപ്പാടി ശ്രീനിവാസന്‍, ഉഷ മലയില്‍, വി. കെ. അനിത എന്നിവര്‍ സംസാരിച്ചു.

The alliance will hold an indefinite strike from this month under the leadership of the Kottur Grama Panchayat in protest against the move to give environmental clearance to Chengodu Mountain.

The state Environmental Impact Assessment Committee will meet on July 7. There is an environmental clearance move. The report prepared by two members of the State Assessment Committee on Chengodumala is inconclusive.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read