ദീപയുടെ കൈകളില്‍ ഇനി ആംബുലന്‍സ് വളയവും

By | Monday August 3rd, 2020

SHARE NEWS

പേരാമ്പ്ര (2020 Aug 03): കോളെജിന്റെ ബസിലെ വളയം പിടിക്കുന്ന വളയിട്ട കൈകളാല്‍ ജനശ്രദ്ധ പിടിച്ചു പറ്റിയ ദീപയുടെ കൈകളില്‍ ഇനി ആംബുലന്‍സ് വളയവും. പുളിയാവ് നാഷണല്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളെജ് ബസിലെ ഡ്രൈവറുടെ ജോലി ഏറ്റെടുത്തതിലൂടെ സമൂഹത്തിന്റെ അംഗീകാരവും പ്രശംസയും പിടിച്ചു പറ്റിയിരുന്നു.

അച്ചംവീട്ടിലെ പ്രണവം യൂത്ത് ഡെവലപ്പ്മെന്റ് സെന്ററിലെ ആംബുലന്‍സ് ഡ്രൈവറുടെ ജോലിയിലാണ് വിലങ്ങാട് സ്വദേശിനിയായ ദീപ ജോസഫ്. കോവിഡ് കാലത്തെ പ്രതിസന്ധിയാണ് ദീപയെ ആംബുലന്‍സ് ഡ്രൈവറുടെ വേഷത്തില്‍ എത്തിച്ചത്.

ലോക്ഡൗണ്‍ കാരണം മറ്റ് ജോലികളും നിലച്ചതോടെ നിത്യവരുമാനത്തിന് എന്ത് ജോലി കണ്ടെത്തും എന്ന ചിന്തയിലായിരുന്നു ദീപ.

15 വര്‍ഷംമുമ്പാണ് വിലങ്ങാട് ഓട്ടപ്പുന്നക്കല്‍ ജോസഫിന്റെ മകള്‍ ദീപ നാല് ചക്രവാഹനത്തിന്റെ ലൈസന്‍സ് സ്വന്തമാക്കിയത്. 2016-ല്‍ പെരിന്തല്‍മണ്ണ ആര്‍ടി ഓഫീസിനു കീഴില്‍നിന്ന് ഹെവി ലൈസന്‍സ് കരസ്ഥമാക്കി. ഇവിടെനിന്ന് ഹെവിലൈസന്‍സ് നേടുന്ന ആദ്യവനിതകൂടിയായിരുന്നു ദീപ.

കരാട്ടയില്‍ ബ്ലാക്ക് ബെല്‍റ്റ് ഉടമകൂടിയാണ് ദീപ. ഭര്‍ത്താവ് അനില്‍കുമാര്‍ തൊട്ടില്‍പ്പാലത്ത് വര്‍ക്ക്ഷോപ്പ് ജീവനക്കാരനാണ്. എല്‍ബിന്‍, എയ്ഞ്ചല്‍ എന്നിവര്‍ മക്കള്‍.

The ambulance ring is now in the hands of Deepa, who caught the attention of the people with her curved arms holding the ring on the college bus. Puliavu’s job as a driver on the National Arts and Science College bus has earned him the recognition and admiration of the community.

Deepa Joseph from Vilangadu works as an ambulance driver at the Pranavam Youth Development Center in Achamveet. It was the crisis of the Kovid era that brought Deepa to the role of ambulance driver.

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read