മൃഗ സ്‌നേഹിയായ ശ്രീധരന്‍കുട്ടിയുടെ ഇടപെടല്‍ നായക്കും ആറ് മക്കള്‍ക്കും പട്ടിണി മാറി

By | Wednesday April 1st, 2020

SHARE NEWS

പേരാമ്പ്ര : പെരുവണ്ണാമൂഴി ഇറിഗേഷന്‍ കാന്റീനടുത്ത് ഉപയോഗശൂന്യമായ സെക്യുരിറ്റി റൂമില്‍ ദിവസങ്ങളായി ഭക്ഷണം ലഭിക്കാതെ കഴിയുന്ന നായക്കും ആറ് കുട്ടികള്‍ക്കും മൃഗ സ്‌നേഹിയായ ശ്രീധരന്‍കുട്ടി പെരുവണ്ണാമുഴി (കുഞ്ഞ്)യുടെ ഇടപെടലോടെ ജീവന്‍ തിരിച്ചു കിട്ടി.

കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി അടച്ചു പൂട്ടിയ പെരുവണ്ണാമൂഴി വിനോദ സഞ്ചാര കേന്ദ്രത്തോട് ചേര്‍ന്നാണ് ദിവസങ്ങള്‍ മാത്രം പ്രായമായ കുഞ്ഞുങ്ങളും അവയ്ക്ക് കാവലിരിക്കുന്ന അമ്മയും കഴിഞ്ഞിരുന്നത്. വിനോദ സഞ്ചാര കേന്ദ്രവും സമീപങ്ങളിലെ ഓഫീസുകളും അടച്ചതോടെ ഇവിടെ ആരും എത്താതായി.

ഇന്ന് കാലത്താണ് മൃഗ സ്‌നേഹിയായ ശ്രീധരന്‍കുട്ടി ഈ മിണ്ടാ പ്രാണികളുടെ അവസ്ഥ കാണുന്നത്. ശ്രീധരന്‍കുട്ടിയും പൊതുപ്രവര്‍ത്തകനായ കെ.ജി രാമനാരായണനും ചേര്‍ന്ന് ഇവക്ക് പാലും ബിസ്‌ക്കറ്റും നല്‍കി. തുടര്‍ന്ന് ഇവര്‍ ചക്കിട്ടപാറ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശിയെ ഫോണില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ചക്കിട്ടപാറയിലെ കമ്മ്യൂണിറ്റി കിച്ചനില്‍ നിന്നും ഒരു പൊതി ഊണ് ഇന്നു മുതല്‍ ഉച്ചക്ക് എത്തിച്ചു കൊടുക്കാന്‍ തുടങ്ങി.

ലോക് ഡൗണ്‍ തുടങ്ങിയ നാള്‍ മുതല്‍ ഭക്ഷണം മുടങ്ങിയതിനാല്‍ നായയും ആറു കുട്ടികളും എല്ലും തോലുമായിരിക്കുകയാണ്. വാട്ടര്‍ അതോറിറ്റിയിലെ ജീവനക്കാരായ രാധാകൃഷ്ണനും സുജേഷും ഉച്ചക്ക് അവര്‍ കഴിക്കാന്‍ കൊണ്ടുവന്ന ചോറില്‍ ഒരു പങ്കു നല്‍കി.

 

The animal lover Sreedharankutty's intervention led to starvation for the dog and his six children

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read