മുയിപ്പോത്ത് – വിയ്യഞ്ചിറ റോഡ് എത്രയും പെട്ടെന്ന് ഗതാഗതയോഗ്യമാക്കമെന്ന് ആവശ്യപ്പെട്ട് റോഡില്‍ വാഴ നട്ട് പ്രതിഷേധിച്ചു

By | Sunday June 28th, 2020

SHARE NEWS

പേരാമ്പ്ര (June 28): മുയിപ്പോത്ത് – വിയ്യഞ്ചിറ റോഡ് എത്രയും പെട്ടെന്ന് ഗതാഗതയോഗ്യമാക്കമെന്ന് ആവശ്യപ്പെട്ട് റോഡില്‍ വാഴ നട്ട് പ്രതിഷേധിച്ചു. മുയിപ്പോത്ത് ടൗണ്‍ കോണ്‍ഗ്രസ്സ് കമ്മറ്റിയുടെ ആഭിമുഖ്യത്തിലാണ് പ്രതിഷേധയോഗം നടത്തിയത്.

ജില്ലാ പഞ്ചായത്ത് കഴിഞ്ഞ വര്‍ഷം പണിത റോഡ് നിര്‍മ്മാണത്തിലെ അപാകത കൊണ്ട് കാല്‍ നടയാത്രക്ക് പോലും കഴിയാത്ത അവസ്ഥയിലാണ്. ഈ റൂട്ടിലുണ്ടായിരുന്ന സ്വകാര്യ ബസ്സും സര്‍വ്വീസ് നിര്‍ത്തി.

റോഡ് എത്രയും പെട്ടെന്ന് ഗതാഗതയോഗ്യമാക്കമെന്ന് ആവശ്യപ്പെട്ട് റോഡില്‍ വാഴ നാട്ടിയ ശേഷമാണ് പ്രവര്‍ത്തകര്‍ ടൗണില്‍ പ്രതിഷേധയോഗം നടത്തിയത്. ചെറുവണ്ണൂര്‍ മണ്ഡലം കോണ്‍ഗ്രസ്സ് പ്രസിഡണ്ട് എം.കെ. സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.

കെ.പി. അരവിന്ദാക്ഷന്‍ അധ്യക്ഷത വഹിച്ചു. വി.ബി രാജേഷ്, ആര്‍.പി. ഷോബിഷ്, വി.കെ. നൗഫല്‍, ഫൈസല്‍ പാലിശ്ശേരി, കിഷോര്‍ കാന്ത്, അഖില്‍ ഹരികൃഷ്ണന്‍, ഇ.സി. മനു ലാല്‍, ബീന നന്‍മന, രവീന്ദ്രന്‍ കിഴക്കയില്‍, എം. സുഭാഷ്, വി. ശങ്കരന്‍ എന്നിവര്‍ സംസാരിച്ചു.

The ban on planting bananas on the road demanded that the Muipot-Viyanchira road be made a reality. The protest was held under the aegis of the Muyipoth Town Congress Committee.

The road panchayat, which the district panchayat had built last year, is unable to walk on foot. The private bus on this route also stopped service.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read