Categories
headlines

പിറന്നാള്‍ ആഘോഷങ്ങള്‍ മാറ്റി വെച്ച് വാര്‍ഡ് ആര്‍ആര്‍ടി പ്രവര്‍ത്തനത്തിന് പിപിഇ കിറ്റും മാസ്‌ക്കും കൈമാറി കുരുന്ന്

 

കോട്ടൂര്‍ : പിറന്നാള്‍ ആഘോഷങ്ങള്‍ മാറ്റി വെച്ച് വാര്‍ഡ് ആര്‍ആര്‍ടി പ്രവര്‍ത്തനത്തിന് പിപിഇ കിറ്റും മാസ്‌ക്കും കൈമാറി കോട്ടൂര്‍ പെരവച്ചേരിയിലെ കൊച്ചു മിടുക്കി ദിയാ ബിനീഷ്.


തന്റെ പിറന്നാളും മാതാപിതാക്കളുടെ വിവാഹ വാര്‍ഷികവും ഒരേ ദിവസം വീട്ടില്‍ ആഘോഷമാക്കേണ്ട ദിനത്തിലാണ് ആഘോഷങ്ങള്‍ മാറ്റി വെച്ച് കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന് കൈത്താങ്ങായത്.

മകളുടെ നാലാം പിറന്നാള്‍ ആഘോഷവും വിവാഹ വാര്‍ഷികവും മാറ്റി വെക്കാന്‍ സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകനായ ബിനീഷ് അത്തൂനിയും ഭാര്യ അഖിലയും തീരുമാനിക്കുകയായിരുന്നു.


ആര്‍ആര്‍ടി പ്രവര്‍ത്തനത്തിന് ആവശ്യമായ പിപിഇ കിറ്റും മാസ്‌ക്കും പിറന്നാളുകാരി ദിയ ബിനീഷ് കോട്ടൂര്‍ ഗ്രാമപഞ്ചായത്ത് പത്തൊന്‍മ്പതാം വാര്‍ഡ് അംഗം കെ.പി മനോഹരന് കൈമാറി.

 

Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP