Categories
headlines

കോവിഡ് വ്യാപനം; പേരാമ്പ്ര ബ്ലോക്കില്‍ അടിയന്തര നടപടികള്‍

പേരാമ്പ്ര: പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ വര്‍ധിച്ചു വരുന്ന കോവിഡ് വ്യാപനം തടയുന്നതിനുള്ള അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതി യോഗം തീരുമാനിച്ചു.


ബ്ലോക്ക് പരിധിയിലെ ഏഴു പഞ്ചായത്തുകളിലും കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ച മെഗാ ടെസ്റ്റിങ്ങ് വിജയിപ്പിക്കാനും തീരുമാനിച്ചു.

ബ്ലോക്ക് പഞ്ചായത്തും പേരാമ്പ്ര താലൂക്ക് ആശുപത്രിയും ചേര്‍ന്ന് 20, 21 തിയ്യതികളില്‍ പേരാമ്പ്ര ഗവ. യുപി സ്‌കൂളില്‍ വെച്ച് മെഗാ വാക്‌സിനേഷന്‍ ക്യാമ്പ് സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു.


ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി. ബാബുവിന്റെ അധ്യക്ഷത വഹിച്ചു. സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍മാന്‍മാരായ കെ. സജീവന്‍, ശശികുമാര്‍ പേരാമ്പ്ര, പി.കെ. രജിത,

ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ.കെ. വിനോദന്‍, വഹീദ പാറേമ്മല്‍, പേരാമ്പ്ര താലൂക്ക് ആശുപത്രി മെഡിക്കല്‍ ഓഫീസര്‍ ഡോ. പി.ആര്‍. ഷാമിന്‍, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പി.വി. ബേബി എന്നിവര്‍ സംസാരിച്ചു.


Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP