ആരും പുറത്തെടുക്കാന്‍ തയ്യാറാകാതിരുന്ന മൃതദേഹം പുറത്തെടുത്ത് എസ്ഡിപിഐ വളണ്ടിയേര്‍സ് മാതൃക കാട്ടി

By | Tuesday August 11th, 2020

SHARE NEWS

(2020 August 11): പേരാമ്പ്ര മണ്ഡലത്തിലെ കൂത്താളിയില്‍ നിന്ന് ദിവസങ്ങള്‍ക്ക് മുമ്പ് മരണപ്പെട്ട മൃതശരീരം എസ്ഡിപിഐ വളണ്ടിഴേസ് പുറത്തെടുത്ത് മാതൃകകാട്ടി. ആരും തന്നെ മൃതശരീരം പുറത്തെടുക്കാന്‍ തയ്യാറാവാതിരുന്ന സാഹചര്യത്തില്‍ വളണ്ടിയേസ് ടിം ജനപ്രതിനിധികളും പോലിസും അരോഗ്യ പ്രവര്‍ത്തകരും ആവശ്യപ്പെട്ട പ്രകാരം സ്വയം സന്നദ്ധരായി മുന്നോട്ട് വരുകയായിരുന്നു.

കുത്താളിയിലെ വാടക വീട്ടില്‍ ഒറ്റക്ക് താമസിച്ചു വരികയായിരുന്ന പന്തിരിക്കര സ്വദേശി വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പേരാമ്പ്ര മണ്ഡലം വളണ്ടിയേസ് ക്യാപ്റ്റന്‍ അസീസ് പന്തിരിക്കരയുടെ നേതൃത്വത്തില്‍ ഒ.ടി. അലി, ഏ.സി റഷീദ്, എം.സി സലിം, ഹമീദ് കടിയങ്ങാട്, അല്‍ത്താഫ് സൂപ്പിക്കട എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

പിപിഇ കിറ്റ് ധരിച്ച് സ്ഥലത്ത് എത്തിയ വളണ്ടിയേസ് കോവിഡ് പ്രോടോകോള്‍ പൂര്‍ണ്ണമായും പാലിച്ച് കൊണ്ടുള്ള അതി സാഹസിക ദൗത്യമാണ് ഏറ്റെടുത്തത്. എസ്ഡിപിഐ വളണ്ടിയേസ് നടത്തിയ സേവനം സുത്യര്‍ഹമാണെന്ന് നാട്ടുകാര്‍ പറഞ്ഞു.

കുത്താളി പഞ്ചായത്ത് വാര്‍ഡ് മെംബര്‍ ഇ.ടി സത്യന്‍, ചങ്ങരോത്ത് എട്ടാം വാര്‍ഡ് മെംബര്‍ ജയേഷ്, ജെഎച്ച്‌ഐ ഉണ്ണി, ഡിവെഎഫ്‌ഐ നേതാവ് വരുണ്‍, പോലിസ് ഉദ്യോഗസ്ഥര്‍ നാട്ടുകാര്‍ എന്നിവരുടെ സഹകരണത്തോടെയാണ് വളണ്ടിയേഴ്‌സ് ടിം ദൗത്യം പൂര്‍ത്തിയാക്കിയത്.

The body of a man who died a few days ago from Koothali in Perambra constituency was exhumed by SDPI volunteers. In a situation where no one was willing to exhume the body, the volunteer team volunteered to come forward as requested by the deputies, police and health workers.A native of Panthirikkara, who was living alone in a rented house in Kuthali, was found dead inside the house. Perambra Constituency Volunteers Captain Aziz Panthirikara led the OT. Ali, AC Rashid, MC Salim, Hameed Katiyangad and Altaf Soupikada were in the group.Arriving at the site wearing a PPE kit, the volunteers embarked on a very adventurous mission that fully adhered to the protocol. Locals said the service rendered by SDPI volunteers was worthy.

Kuthali panchayat ward member ET Sathyan, Changaroth eighth ward member Jayesh, JHI Unni, DWFI leader Varun, police officials and locals completed the mission.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read