പേരാമ്പ്ര: ബസ്സ് ഡ്രൈവറുടേയും പിതാവിന്റെയും മകന്റേയും സമയോചിതമായ ഇടപെടല്‍ കാരണം മൂന്ന് ജീവനുകളാണ് പുതുജീവിതത്തിലേക്ക് തിരിച്ചു വന്നത്.

ഇന്ന് വൈകിട്ട് ചാനിയം കടവ് പുഴയില്‍ ചാടിയ അമ്മയ്ക്കും ഒന്നുമറിയാത്ത രണ്ടു പിഞ്ചുകുഞ്ഞുങ്ങള്‍ക്കും രക്ഷകരായത് ബസ്സ് ഡ്രൈവര്‍ നിബിന് പന്തിരിക്കരയും ചാനിയംകടവ് സ്വദേശികളായ സി.എം അ്രന്തുവും മകന് ഹഖീമുമാണ്.
പേരാമ്പ്ര-വടകര റൂട്ടില്‍ ഓടുന്ന ഐശ്വര്യ ബസ് പതിവുപോലെ ട്രിപ്പ് പോവുകയായിരുന്നു. ചാനിയംകടവ് പാലത്തില്‍ ആള്‍ക്കൂട്ടം കണ്ടപ്പോള്‍ വണ്ടി നിര്‍ത്തി കാര്യമന്വേഷിച്ചു.
പെട്ടന്ന് പുഴയിലേക്ക് നോക്കിയപ്പോള്‍ കാണുന്നത് മുങ്ങിപൊങ്ങുന്ന പിഞ്ചുകുട്ടികളെയാണ്. നീന്തല്‍ വശമില്ലാഞിട്ടും വെള്ളത്തില്‍ മുങ്ങിത്താഴുന്ന കുഞ്ഞിനെ കണ്ടപ്പോള്‍ മറ്റൊന്നും ആലോചിക്കാതെ നിബിന് പുഴയിലേക്ക് എടുത്തു ചാടുകയായിരുന്നു.
നിബിനും സി.എം അ്രന്തുവും മകന് ഹഖീമും കൂടി അമ്മമേയും കുട്ടികളേയും രക്ഷിക്കുകയായിരുന്നു. പിന്നീട് നനഞ്ഞ വസ്ത്രത്താല്‍ തന്നെ തന്റെ ഡ്രൈവര്‍ സീറ്റില്‍ കയറിയിരുന്ന് പേരാമ്പ്രയ്ക്ക് ഒരു ട്രിപ്പ്.

ഇവിടെ നന്മയും ധൈര്യവും കൊണ്ട് പുതിയൊരു ചരിത്രം കുറിച്ചിരിക്കുകയാണ് ഇവര്‍ മൂന്നു പേര്, സമാനതകളില്ലാത്ത മനുഷ്യത്തത്തിന്റെ ദൈവദൂതന്മാരായി.
News from our Regional Network
RELATED NEWS
