Categories
headlines

കുടിയേറ്റ ഗ്രാമങ്ങളുടെ ഹൃദയം തൊട്ടറിഞ്ഞ് വികസന നായകന്റെ പ്രചരണം


പേരാമ്പ്ര: പേരാമ്പ്രയുടെ വികസന നായകന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ടി.പി രാമകൃഷ്ണന് ഹൃദയൈക്യം പ്രഖ്യാപിച്ച് മലയോരം. വെള്ളിയാഴ്ച ചക്കിട്ടപാറ പഞ്ചായത്തിലാണ് ടി.പി പ്രചരണത്തിനിറങ്ങിയത്.


മണ്ഡലത്തില്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങളില്‍ സംതൃപ്തി പ്രകടിപ്പിച്ച മലയോരജനത ടി.പി യുടെ തുടര്‍ വിജയത്തിലൂടെ മണ്ഡലത്തില്‍ സമഗ്ര വികസനമുണ്ടാക്കാമെന്ന പ്രത്യാശയാണ് പങ്കുവെക്കുന്നത്.

രാവിലെ കുളത്തുവയല്‍ വിമലാലയം കോണ്‍വെന്റിലെത്തിയ ടി.പിയെ മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ഫിന്‍സിയുടെ നേതൃത്വത്തില്‍ കന്യാസ്ത്രീകള്‍ ഹാര്‍ദ്ദമായി വരവേറ്റു.


തുടര്‍ന്നു കുളത്തുവയല്‍ സെന്റ് ജോര്‍ജ് കുടിയേറ്റ തീര്‍ത്ഥാനത്തില്‍ വികാരി ഫാദര്‍ ജോര്‍ജ് കളപ്പുരക്കല്‍, സിസ്റ്റര്‍ മേഴ്‌സി തടത്തില്‍, പള്ളിട്രസ്റ്റിമാരായ ഫെലിക്‌സ് എമ്പ്രയില്‍, നോബി കൊമ്പുക്കല്‍, സിബി ആലക്കലകത്ത് എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.

തുടര്‍ന്നു തൊട്ടടുത്ത് പ്രവര്‍ത്തിക്കുന്ന തിരുഹൃദയമഠം സന്ദര്‍ശിച്ചു. നരിനട സെന്റ് അല്‍ഫോണ്‍സ പള്ളിയില്‍ വികാരി ഫാദര്‍ രാജേഷ് കുറ്റിക്കാട്ടിലും ചക്കിട്ടപാറ സെന്റ് ആന്റണീസ് പള്ളിയില്‍ ഫാദര്‍ വിന്‍സെന്റും സ്ഥാനാര്‍ത്ഥിയെ സ്വീകരിച്ചു.


ചക്കിട്ടപാറയിലെ മരിയ ഭവന്‍ എഫ് സി കോണ്‍വെന്റും മന്ത്രി സന്ദര്‍ശിച്ചു. അഞ്ചു വര്‍ഷത്തിനിടെ സംസ്ഥാനത്തും പ്രത്യേകിച്ച് പേരാമ്പ്ര മണ്ഡലത്തിലുമുണ്ടായ വികസന നേട്ടത്തില്‍ വിശ്വാസി സമൂഹം പൊതുവെ സംതൃപ്തതരാണെന്ന് പള്ളിവികാരിമാരും മഠാധികൃതരും വ്യക്തമാക്കി.

മുമ്പൊരിക്കലുമുണ്ടാകാത്ത വികസനമാണ് മലയോര ഗ്രാമമായ ചക്കിട്ടപാറ പഞ്ചായ ത്തിലുണ്ടായത്.

കടിയങ്ങാട് പെരുവണ്ണാമൂഴി ചെമ്പനോട പൂഴിത്തോട് റോഡ് നവീകരണത്തിന് 18 കോടി രൂപ അനുവദിച്ചതും, ചക്കിട്ട പാറ-മരുതോങ്കര പഞ്ചായത്തുകളെ ബന്ധിപ്പിച്ച് കടന്തറ പുഴക്ക് കുറുകെ കുറത്തിപ്പാറ- സെന്റര്‍ മുക്ക് പാലം നിര്‍മാണം ആരംഭിച്ചതും പെരുവണ്ണാമൂഴി വിനോദ സഞ്ചാര മേഖലക്ക് ഉണര്‍വ്വേകിയിരുന്നു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി ബാബു, ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡന്റ് കെ. സുനില്‍, പള്ളുരുത്തി ജോസഫ്, സി.കെ ശശി, കേരള കോണ്‍ഗ്രസ് എം നേതാവ് ബേബി കാപ്പുകാട്ടില്‍, ചക്കിട്ടപാറ സഹകരണ ബാങ്ക് പ്രസിഡന്റ് പി.പി രഘുനാഥ് തുടങ്ങിയവര്‍ സ്ഥാനാര്‍ത്ഥിയെ അനുഗമിച്ചു.

 

Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP