മലയോരം ജീവകാരുണ്യമിഷന്‍ ഓണ്‍ലൈന്‍ പഠനത്തിനായി ടെലിവിഷന്‍ വിതരണം ആരംഭിച്ചു

By | Thursday June 25th, 2020

SHARE NEWS

പേരാമ്പ്ര (June 25): ചക്കിട്ടപാറ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മലയോരം ജീവകാരുണ്യമിഷന്‍ ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്കായി ടിവി ചലഞ്ചിന്റെ ഭാഗമായി ടെലിവിഷന്‍ വിതരണം ആരംഭിച്ചു.

കഴിഞ്ഞ ദിവസം മലയോരം ജീവകാരുണ്യ മിഷന് എയ്ഞ്ചല്‍ ഗോള്‍ഡ് ചക്കിട്ടപ്പാറ നല്‍കിയ ടെലിവിഷന്‍ അന്‍സാജില്‍ നിന്നും മലയോരം എക്‌സിക്യൂട്ടീവ് അംഗങ്ങളായ ദിലീഷ് ചക്കിട്ടപ്പാറ അബ്ബാസ് എന്നിവര്‍ ഏറ്റുവാങ്ങി. ഇതുവരെ എട്ടിലധികം ടെലിവിഷന്‍ സെറ്റുകള്‍ വിതരണം ചെയ്തു.

ലോക് ഡൗണ്‍ കാലത്ത് പാവപ്പെട്ടവര്‍ക്കുള്ള മരുന്ന് വിതരണം, കിറ്റ് വിതരണം എന്നിവയിലൂടെ ജനങ്ങള്‍ക്ക് ഉപകാരപ്രദമാകുന്ന ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ മലയോരം ജീവകാരുണ്യ മിഷന്‍ നടത്തി വരുന്നു.

കഴിഞ്ഞ നാല് വര്‍ഷക്കാലമായി ഈ മേഖലയിലെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ളില്‍ മിഷന്‍ സജീവ സാന്നിധ്യമാണ്. സെക്രട്ടറി ഇ.എം. ശ്രീജിത്ത്, പ്രസിഡന്റ് റഷീദ് മുതുകാട്, പി.പി. രാജീവന്‍, മിഥുന്‍.ടി.കാപ്പന്‍ എന്നിവര്‍ നേതൃത്വം നല്‍കുന്നു.

The Chakkitapara-based Malayoram Life Benevolence Mission has started distributing television as part of the TV Challenge for students with no online learning.

Dileesh Chakkittapara Abbas, the Malayoram’s executive member, received from Television Anzaj the Angel Gold Chakkitapara given to the Mountaineer Charitable Mission yesterday. More than eight television sets have been distributed so far.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read