Categories
headlines

കംഫര്‍ട്ട് സ്റ്റേഷന്‍ ഉടന്‍ തുറന്ന് പ്രവര്‍ത്തിക്കണം; മുസ്‌ലീം ലീഗ്

മേപ്പയ്യൂര്‍ : കംഫര്‍ട്ട് സ്റ്റേഷന്‍ ഉടന്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കുവാന്‍ പഞ്ചായത്ത് അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന് മേപ്പയ്യൂര്‍ ടൗണ്‍ മുസ്ലിം ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു.


മുസ്ലിംലീഗ് സെക്രട്ടറി മുജീബ് കോമത്ത് ഉദ്ഘാടനം ചെയ്തു. ഐ.ടി. അബ്ദുല്‍ സലാം അധ്യക്ഷത വഹിച്ചു.

മേപ്പാട്ട് പി.കെ.അബ്ദുല്ല, പി.കെ അഷറഫ്, ടി.കെ. ഷരീഫ്, ടി.കെ. അബ്ദുറഹിമാന്‍, കെ. ലബീബ് അഷറഫ്, ടി.കെ. വാഹിദ് എന്നിവര്‍ സംസാരിച്ചു.


ടൗണ്‍ മുസ്ലിം ലീഗ് കമ്മിറ്റി ഭാരവാഹികളായി ഐ.ടി. അബ്ദുല്‍ സലാമിനെ പ്രസിഡന്റായും മേപ്പാട്ട് പി.കെ. അബ്ദുള്ളയെ സീനിയര്‍ വൈസ് പ്രസിഡന്റായും വി.പി.ജാഫര്‍, പി. റഹൂഫ് എന്നിവരെ വൈസ് പ്രസിഡന്റുമാരായും ടി.കെ.അബ്ദുറഹ്മാന്‍ ജനറല്‍ സെക്രട്ടറിയും ഷാഹിദ് മേപ്പാട്ട്, ഷബീര്‍ പൊന്നന്‍ കണ്ടി എന്നിവരെ ജോയിറ്റ് സെക്രട്ടറിമാരായും പി.കെ. അഷറിനെ ട്രഷററായും തെരെഞ്ഞെടുത്തു.

 

 

Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP