പേരാമ്പ്ര: പന്തിരിക്കരയില്‍ വെളിച്ചെണ്ണ മില്ലിലെ കൊപ്ര ചേവിന് തീപിടിച്ചു.

പന്തിരിക്കര അങ്ങാടിയില്‍ ബസ് സ്റ്റോപ്പിന് സമീപം പ്രവര്‍ത്തിക്കുന്ന വെളിച്ചംപറമ്പത്ത് അബ്ദുറഹ്മാന്റെ വെളിച്ചെണ്ണ മില്ലിലെ കൊപ്ര ചേവിന് തീപ്പിടിച്ച് തേങ്ങകള്‍ കത്തി നശിച്ചു.
ഇന്ന് രാത്രി ഏഴ് മണിയോടെയാണ് സംഭവം. മൂവായിരം തേങ്ങയോളം കത്തിയിട്ടുണ്ടെന്നാണ് വിവരം. ഓടുമേഞ്ഞ മേല്‍ക്കൂരയുള്ള കെട്ടിടവും ഭാഗീകമായി കത്തി.
അസിസ്റ്റന്റ് സ്റ്റേഷന് ഓഫീസര്‍ എം. പ്രദീപന്റെ നേതൃത്വത്തില്‍ പേരാമ്പ്രയില്‍ നിന്നുമെത്തിയ രണ്ട് യൂണിറ്റ് അഗ്നിരക്ഷാസേനയാണ് തീ അണച്ചത്.
പേരാമ്പ്ര ന്യൂസ് ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
News from our Regional Network
Perambranews Live
RELATED NEWS
