Categories
headlines

പുഴക്ക് നടുവിലെ തുരുത്തില്‍ അകപ്പെട്ട ദമ്പതികളെ അഗ്‌നി രക്ഷാ സേന രക്ഷപ്പെടുത്തി

പേരാമ്പ്ര : കുറ്റ്യാടി പുഴയില്‍ പെരുവണ്ണാമൂഴിക്കടുത്ത പറമ്പലില്‍ മീന്‍ തുള്ളിപ്പാറയില്‍ പുഴക്ക് നടുവിലെ തുരുത്തില്‍ അകപ്പെട്ട ദമ്പതികളെ അഗ്‌നി രക്ഷാ സേന സാഹസികമായി രക്ഷപ്പെടുത്തി.


മലപ്പുറം കോട്ടക്കലില്‍ നിന്ന് വന്ന വിനോദയാത്രാ സംഘത്തിലെ ഷബീറലിയും ഭാര്യ ജുമൈലത്തുമാണ് തുരുത്തില്‍ അകപ്പെട്ടത്. പുഴയില്‍ വെള്ളം വളരെ കുറഞ്ഞ സമയത്ത് ഇരുവരും പുഴയിലുള്ള തുരുത്തിലേക്ക് നടന്ന് പോവുകയായിരുന്നു.

തുരുത്തില്‍ നിന്നും ദമ്പതികള്‍ പ്രകൃതി ഭംഗി ആസ്വദിക്കുകയായിരുന്നതിനിടയില്‍ പുഴയില്‍ പെട്ടെന്ന് വെള്ളം കയറുകയുകയായിരുന്നു. പെട്ടന്ന് ഡാം തുറന്നതിനാലാണ് പുഴയില്‍ പെട്ടെന്ന് വെള്ളം കയറിയത്.


ഭയവിഹ്വലരായി ഇരുവരും തുരുത്തിലുള്ള മരത്തില്‍ കയറി ഇരുപ്പുറപ്പിക്കുകയുമായിരുന്നു. കുടുംബാംഗങ്ങള്‍ രക്ഷപ്പെടുത്താന്‍ ശ്രമിച്ചു നോക്കിയെങ്കിലും വിജയിച്ചില്ല. തുടര്‍ന്ന് ബന്ധുക്കള്‍
പ്രദേശവാസികളെ വിവരം അറിയിച്ചതിന്റെ അടിസ്ഥനത്തില്‍ അഗ്‌നിശമന സേനയെ അറിയിക്കുക ആയിരുന്നു.

ഫയര്‍ ആന്‍ഡ് റസ്‌ക്യു ഓഫീസര്‍ മാരായ കെ.എം ഷിജു. ഐ.ബി രാഗിന്‍ കുമാര്‍ എന്നിവര്‍ അതി സാഹസികമായി തുരുത്തില്‍ നീന്തിയെത്തി പുഴക്ക് കുറുകെ വലിച്ചു കെട്ടിയ റോപ്പില്‍ സേഫ്റ്റി ബെല്‍റ്റില്‍ കുരുക്കി സേനാഗങ്ങളുടെ സഹായത്തോടെ ഇരുവരെയും രക്ഷപ്പെടുത്തി . നാട്ടുകാരനായ എ.ആര്‍. ദിനേഷും രക്ഷപ്രവര്‍ത്തനത്തില്‍ പങ്കാളിയായി.


പേരാമ്പ്ര ഫയര്‍ സ്റ്റേഷന്‍ സ്റ്റേഷന്‍ ഓഫീസര്‍ ജാഫര്‍ സാദിഖ്. അസിസ്റ്റേഷന്‍ ഓഫീസര്‍മാരായ ഭരതന്‍, സജീവന്‍, സീനിയര്‍ ഫയര്‍ & റസ്‌ക്യു ഓഫീസര്‍ പി. വിനോദന്‍, എം.പി. സിജു, കെ. ബൈജു, ഫയര്‍ & റസ്‌ക്യൂ ഓഫീസര്‍മാരായ എന്‍.കെ. സ്വപ്‌നേഷ്, എസ്.ആര്‍. സാരംഗ്, സി.എം. ഷിജു, എസ്.കെ. സുധീഷ്, ഹോംഗാര്‍ഡ് മാരായ കെ.പി. ബാലകൃഷ്ണന്‍, എന്‍.എം. രാജീവന്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.

Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP