കോണ്‍ഗ്രസ് നേതാക്കളുടെ അറസ്റ്റിന് കോടതിയുടെ വിലക്ക്

By | Friday June 26th, 2020

SHARE NEWS

കോഴിക്കോട് (June 26): കൂത്താളി പിഎച്ച്സിയിലേക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ സമരത്തെ തുടര്‍ന്ന് പെരുവണ്ണാമൂഴി പൊലിസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതിചേര്‍ക്കപ്പെട്ട കോണ്‍ഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി. കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതിയുടേതാണ് ഉത്തരവ്.

ഡിസിസി ജനറല്‍ സെക്രട്ടറിമാരായ മുനീര്‍ എരവത്ത്, സത്യന്‍ കടിയങ്ങാട്, കെ.കെ.വിനോദന്‍, പേരാമ്പ്ര ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് രാജന്‍ മരുതേരി, മണ്ഡലം പ്രസിഡന്റുമാരായ മോഹന്‍ദാസ് ഓണിയില്‍, പി.എം പ്രകാശന്‍, നിയോജക മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് എസ്. സുനന്ദ്,

ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടരി രാജന്‍.കെ.പുതിയെടുത്ത്, കെഎസ് യു ബ്ലോക്ക് പ്രസിഡന്റ് മുആദ് നരിനട, ബൂത്ത് പ്രസിഡന്റ് ടി.കെ ഉണ്ണികൃഷ്ണന്‍, കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ മുസ്തഫ എന്നിവരെ അറസ്റ്റ് ചെയ്യുന്നതിനാണ് കോടതി വിലക്കേര്‍പ്പെടുത്തിയത്.

ഇതേ കേസില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരായ സിദ്ദീഖ്, സൂരജ്, ഷാഫി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു ഇവര്‍ക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു.

The court said the Congress leaders should not be arrested in the case registered by the Peruvannamuzhi police in connection with the protests by congress activists at Koothali PHC. The order was given by the Kozhikode District Sessions Court.

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read