കാര്‍ഷിക മേഖലയിലെ പ്രതിസന്ധി; മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റികളുടെ നേതൃത്വത്തില്‍ കുത്തിയിരിപ്പ് സമരം നടത്തി

By | Tuesday May 12th, 2020

SHARE NEWS

പേരാമ്പ്ര : കാര്‍ഷിക മേഖലയിലെ പ്രതിസന്ധി പരിഹരിക്കുക , പരമ്പരാഗത തൊഴിലാളികളടക്കമുള്ള മുഴുവന്‍ തൊഴിലാളികളികള്‍ക്കും പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റികളുടെ നേതൃത്വത്തില്‍ കുത്തിയിരിപ്പ് സമരം നടത്തി.

കെപിസിസി ആഹ്വാന പ്രകാരം കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെയാണ് കുത്തിയിരുപ്പ് സമരം നടത്തിയത്. ചങ്ങരോത്ത് മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി നേതൃത്വത്തില്‍ ചങ്ങരോത്ത് കൃഷിഭവന് മുന്നില്‍ കുത്തിയിരുപ്പ് സമരം നടത്തി.

ഡിസിസി ജനറല്‍ സെക്രട്ടറി കെ.കെ. വിനോദന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിസന്റ് ഇ.ടി. സരീഷ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിമാരായ പ്രകാശന്‍ കന്നാട്ടി, സത്യന്‍ കല്ലൂര്‍, യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് എസ്.സുനന്ദ് എന്നിവര്‍ സംസാരിച്ചു.

നൊച്ചാട് മണ്ഡലം കോണ്‍ഗ്രസ് കമ്മിററിയുടെ നേതൃത്വത്തില്‍ നൊച്ചാട് വില്ലേജ് ഓഫീസിനു മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി. സമരം ഡിസിസി ജനറല്‍ സെക്രട്ടറി മുനീര്‍ എരവത്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.എം പ്രകാശന്‍ അധ്യക്ഷത വഹിച്ചു. പി. അനില്‍ കുമാര്‍, പി.കെ. മോഹനന്‍, റഫീഖ് കല്ലോത്ത്, റഷീദ് ചെകേലത്ത് എന്നിവര്‍ പ്രസംഗിച്ചു.

കീഴരിയൂര്‍ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കീഴരിയൂര്‍ വല്ലേജ് ഓഫീസിന് മുന്‍പില്‍ നടന്ന കുത്തിയിരിപ്പ് സമരം ഡിസിസി വൈസ് പ്രസിഡണ്ട് യു. രജീവന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് കെ.കെ. ദാസന്‍ അധ്യക്ഷത വഹിച്ചു. രാജേഷ് കീഴരിയൂര്‍, ചുക്കാത്ത് ബാലന്‍നായര്‍, രമേശന്‍ മനത്താനത്ത്, ശശി പാറോളി എന്നിവര്‍ പങ്കെടുത്തു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read